Follow KVARTHA on Google news Follow Us!
ad

വിലിയിടിവ്: പച്ചതേങ്ങ സംഭരണം ജനുവരി 5 മുതല്‍: കൃഷിമന്ത്രി പി പ്രസാദ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Business,Minister,Farmers,Meeting,Kerala,
തിരുവനന്തപുരം: (www.kvartha.com 30.12.2021)  കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ നാളികേരത്തിന് വിലയിടിവ് ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജനുവരി അഞ്ചു മുതല്‍ കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുവാന്‍ തീരുമാനിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നാളികേരത്തിന്റെ വിലയിടിവിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Green coconut procurement from January 5: Agriculture Minister P Prasad, Thiruvananthapuram, News, Business, Minister, Farmers, Meeting, Kerala

പച്ചത്തേങ്ങയ്ക്ക് സംസ്ഥാനത്ത് കിലോയ്ക്ക് 32 രൂപ നിശ്ചയിച്ചിട്ടുള്ളതാണ്. നാഫെഡ് മുഖേനെയുള്ള സംഭരണം ദ്രുതഗതിയിലാക്കാന്‍ കേന്ദ്ര സര്‍കാരിനോട് ആവശ്യപ്പെടും. കേരഫെഡ്, നാളികേര വികസന കോര്‍പറേഷന്‍, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്ത് തല സമിതികള്‍, സഹകരണസംഘങ്ങള്‍ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

തിരുവനന്തപുരത്ത് കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാര്‍ഷികോല്‍പാദന കമിഷണര്‍ ടിങ്കു ബിസ്വാള്‍ ഐ എ എസ്, കൃഷിവകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ്, കേരള പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പി രാജശേഖരന്‍, കൃഷി വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ അനില മാത്യു, കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ അശോക് , നാഫെഡ്, നാളികേര വികസന കോര്‍പറേഷന്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Keywords: Green coconut procurement from January 5: Agriculture Minister P Prasad, Thiruvananthapuram, News, Business, Minister, Farmers, Meeting, Kerala.

Post a Comment