Follow KVARTHA on Google news Follow Us!
ad

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പരാതിയുമായെത്തിയത് 15 വിദ്യാര്‍ഥിനികള്‍; ഒടുവില്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,Teacher,Arrested,Police,Molestation attempt,Complaint,National,News,
ചെന്നൈ: (www.kvartha.com 24.12.2021) ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 

ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന 15 വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. രാമനാഥപുരത്തെ സര്‍കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്.

Govt school teacher held for assaulting students in Tamil Nadu's Ramanathapuram, Chennai, Teacher, Arrested, Police, Molestation attempt, Complaint, National, News

സ്‌കൂളില്‍ ശിശുക്ഷേമ വകുപ്പ് നടത്തിയ ബോധവത്കരണ പരിപാടിയിലാണ് അധ്യാപകന്റെ ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ പരാതിപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചതെന്നും ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നു, സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ഫോണില്‍ വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചതെന്നും പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പൊലീസ് പിടികൂടി അറസ്റ്റുചെയ്തത്. രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Govt school teacher held for assaulting students in Tamil Nadu's Ramanathapuram, Chennai, Teacher, Arrested, Police, Molestation attempt, Complaint, National, News.

Post a Comment