Follow KVARTHA on Google news Follow Us!
ad

കണ്ണുകളും, മൂക്കും, വായും മനുഷ്യമുഖത്തിന് സമാനം; വിചിത്രരീതിയില്‍ ആട്; ഒരു ഗ്രാമം മുഴുവന്‍ അമ്പരപ്പില്‍, ചിത്രങ്ങള്‍ കാണാം

Goat gives birth to 'human-like' offspring in Assam, See pics#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദിസ്പൂര്‍: (www.kvartha.com 29.12.2021) മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് വൈറലാകുന്നു. അസമിലെ കാചര്‍ ജില്ലയിലാണ് മനുഷ്യക്കുഞ്ഞിനോട് സമാനമായ ആട്ടിന്‍കുഞ്ഞിന് ആട് ജന്മം നല്‍കിയത്. വിചിത്ര സംഭവത്തില്‍ അമ്പരന്നിരിക്കുകയാണ് ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ നിവാസികള്‍. 

News, National, India, Assam, Animals, Viral, Social Media, Goat gives birth to 'human-like' offspring in Assam, See pics

കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. രണ്ട് കാലുകളുമാണ് ഇതിനുള്ളത്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. മരിച്ച നിലയിലാണ് ഇത് പിറന്നത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. 

News, National, India, Assam, Animals, Viral, Social Media, Goat gives birth to 'human-like' offspring in Assam, See pics


ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ട് ആയതിനാല്‍ പലരും സംഭവത്തിന്റെ കാരണം പിടികിട്ടാതെ ഞെട്ടലിലാണ്. 

News, National, India, Assam, Animals, Viral, Social Media, Goat gives birth to 'human-like' offspring in Assam, See pics


ഈ വര്‍ഷമാദ്യം ഇന്‍ഡോനേഷ്യയില്‍ ഒരു മീന്‍ പിടുത്തത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി 21 ന് അബ്ദുല്ല നുരേന്‍ എന്നയാളാണ് അവകാശവാദവുമായി എത്തിയത്. പിടികൂടിയ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്റെ വയറിലാണ് മനുഷ്യമുഖത്തോട് സമാനതയുള്ള സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. 

Keywords: News, National, India, Assam, Animals, Viral, Social Media, Goat gives birth to 'human-like' offspring in Assam, See pics

Post a Comment