നിര്‍ണായക തീരുമാനവുമായി യുജിസി; ഇനി മുതല്‍ 240 ദിവസം ഗവേഷണ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി
Dec 15, 2021, 11:59 IST
ന്യൂഡെല്‍ഹി: (www.kvartha.com 15.12.2021) നിര്‍ണായക തീരുമാനവുമായി യുജിസി. ഗവേഷണ വിദ്യാര്‍ഥിനികള്‍ക്ക് ഇനി എട്ട് മാസം പ്രസവാവധി. ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള വനിതാ വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധിയും ഹാജെര്‍ സംബന്ധിച്ച ഇളവുകളും അനുവദിക്കുന്നതിന് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടതായി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് (യുജിസി) അറിയിച്ചു.
നേരത്തെ പിഎച് ഡി വിദ്യാര്‍ഥിനികള്‍ക്ക് ആറ് മാസമായിരുന്ന പ്രസവാവധിയാണ് എട്ട് മാസമായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. എംഫില്‍ വിദ്യാര്‍ഥികള്‍ക്കും അവധി കിട്ടും. ചട്ടം രൂപീകരിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും യുജിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിരുദ ബിരുദാനന്തര വിദ്യാര്‍ഥിനികള്‍ക്കും അവധി ബാധകമാക്കാന്‍ യുജിസിയുടെ നിര്‍ദേശമുണ്ട്.
'എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അതത് സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് കോളെജുകളിലും ചേര്‍ന്നിട്ടുള്ള വനിതാ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നിയമങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു, കൂടാതെ ഹാജെര്‍ സംബന്ധിച്ച എല്ലാ ഇളവുകളും നല്‍കാനും പരീക്ഷ ഫോം സമര്‍പിക്കുന്നതിനുള്ള തീയതി നീട്ടാനും അഭ്യര്‍ഥിക്കുന്നു. യുജി, പിജി പ്രോഗ്രാമുകള്‍ പിന്തുടരുന്ന വനിതാ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫോമുകളോ മറ്റേതെങ്കിലും സൗകര്യമോ ആവശ്യമാണെന്ന് കരുതപ്പെടുന്നു,' യുജിസി വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.