സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂനിറ്റി പ്ലാറ്റ്‌ഫോമായ പന്‍ഖുരിയുടെ സ്ഥാപക ഹൃദയാഘാതത്തെ തുടര്‍ന്ന് 32-ാം വയസില്‍ മരിച്ചു
Dec 29, 2021, 09:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 29.12.2021) പ്രമുഖ യുവസംരംഭകയായ പന്‍ഖുരി ശ്രീവാസ്തവ (32) ഹൃദയാഘാതം മൂലം മരിച്ചു. വനിതകള്‍ക്കായുള്ള 'പന്‍ഖുരി' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെയും 'ഗ്രാബ്ഹൗസ്' എന്ന സ്റ്റാര്‍ട് അപിന്റെയും സ്ഥാപക പന്‍ഖുരി ശ്രീവാസ്തവയാണ് മരിച്ചത്.
ഡിസംബര്‍ 24നാണ് ഇവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പന്‍ഖുരി കമ്പനി ഔദ്യോഗിക ട്വിറ്റെര്‍ ഹാന്‍ഡിലില്‍ അറിയിച്ചു. സെക്വോയ ക്യാപിറ്റല്‍ ഇന്‍ഡ്യ എംഡി ശൈലേന്ദ്ര സിങ് മരണത്തില്‍ അനുശോചിച്ചു.
സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂനിറ്റി പ്ലാറ്റ്‌ഫോമായ 'പന്‍ഖുരി'ക്ക് അമേരികന്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. ഗ്രാബ്ഹൗസ് എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനത്തെ 2016ല്‍ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്ര്‍ ഏറ്റെടുത്തിരുന്നു.
ഝാന്‍സിയില്‍ ജനിച്ച പന്‍ഖുരി, രാജീവ് ഗാന്ധി ടെക്‌നോളജികല്‍ സര്‍വകലാശാലയില്‍നിന്ന് കംപ്യൂടെര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുടക്കത്തില്‍ മുംബൈയിലെ സര്‍കാര്‍ സ്‌കൂളുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ ഡിസംബര്‍ രണ്ടിന് വിവാഹ വാര്‍ഷികം ആഘോഷിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.

Keywords: News, National, India, New Delhi, Social Media, Business, Finance, Technology, Death, Condolence, Founder of Pankhuri, a women-centric social-media platform, has died at 32 of cardiac arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.