മുംബൈ: (www.kvartha.com 16.12.2021) ഫ് ളിപ് കാര്‍ടില്‍ വീണ്ടും ഉത്സവകാലം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ കൈയിലെടുക്കുന്നത് സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു കൊണ്ട്. വിവിധ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ വിലയും എളുപ്പത്തിലുള്ള ഡെലിവറിയുമാണ് ഫ് ളിപ് കാര്‍ട് വാഗ്ദാനം ചെയ്യുന്നത്.
ഫ് ളിപ് കാര്‍ട് പ്ലസിനും യോഗ്യമായ ഓര്‍ഡെറുകളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കും ഡെലിവറി സൗജന്യമായിരിക്കും. ഫ് ളിപ് കാര്‍ട് പ്ലസ് ഉപഭോക്താക്കള്‍ക്കായി, വര്‍ഷാവസാന വില്‍പന ആരംഭിച്ചു. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിന്റെ ഹൈലൈറ്റ് സ്മാര്‍ട് ഫോണുകള്‍ക്ക് കനത്ത വിലക്കിഴിവായിരിക്കും.
ആപിള്‍ ഐഫോണുകള്‍ക്ക് പുറമെ, പോകോ, റിയല്‍മി, സാംസങ്, ഓപോ തുടങ്ങിയ ജനപ്രിയ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ നിരവധി ഡീലുകള്‍ ഉണ്ട്. എന്നാല്‍, ഇപ്പോഴും കൃത്യമായ ഇടപാടുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ് ളിപ് കാര്‍ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ഡിസ്‌കൗണ്ട് ഓഫറുമായി വരുന്ന സ്മാര്‍ട് ഫോണുകള്‍ ഇവയാണ്:
റിയല്‍മി നാര്‍സോ 50ഐ
റിയല്‍മി നാര്‍സോ 50ഐ 2 ജിബി റാമും 32 ജിബി സ്റ്റോറേജ് കപാസിറ്റിയുമായാണ് വരുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 5000 എംഎഎച് ബാറ്റെറിയാണ് കരുത്ത് പകരുന്നത്. 7,999 രൂപ വിലയുള്ള ഈ ഫോണിന് 'എക്കാലത്തെയും ഏറ്റവും വലിയ ഓഫര്‍' ഇത്തവണ ലഭിക്കുമെന്ന് പറയപ്പെടുന്നു.
സാംസങ്ങ് ഗാലക്സി എഫ്12
സാംസങ്ങ് ഗാലക്സി എഫ്12 ഒരു 48 എംപി കാമറയും 6000 എംഎഎച് ബാറ്റെറിയുമായി വരുന്നു. 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ഇതിന് 12,999 രൂപയാണ് വില, 11 ശതമാനത്തിലധികം ഡിസ്‌കൗണ്ട് ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇത്തവണ ഗാലക്സി കത്തിപ്പടരും.
ഓപോ എ12
ഫ് ളിപ് കാര്‍ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട് ഫോണുകളിലൊന്നായ, സ്റ്റൈലിഷും ക്ലാസിയുമായ ഓപോ എ12. ഇതിന് 6.22 ഇഞ്ച് HD+ ഡിസ്പ്ലേയും 13 എംപി ഡുവല്‍ കാമറയുമുണ്ട്. 10,990 വിലയുള്ള ഈ ഫോണിന് ഏകദേശം 13 ശതമാനം വരെ കിഴിവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
പോകോ എം3 പ്രോ 5ജി
6 ജിബി റാം, പോകോ എം3 പ്രോ 5ജി-ക്ക് 128 ജിബി മെമറി സ്റ്റോറേജ് ശേഷിയുണ്ട്, ഇത് 1 ടിബി വരെ വികസിപ്പിക്കാം. നിലവില്‍ 17,999 രൂപയാണ് ഫോണിന്റെ വില.
റിയല്‍മി ജിടി മാസ്റ്റര്‍ പതിപ്പ്
26,999 വിലയുള്ള റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കപാസിറ്റിയുമായാണ് വരുന്നത്. 6.43 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഈ റിയല്‍മി ഫ് ളാഗ് ഷിപ് ഈ വില്‍പനയില്‍ മാരകമായ വിലയില്‍ വരാന്‍ സാധ്യതയുണ്ട്. എന്തായാലും ഇത്തവണ സാംസങ്ങ് ഗാലക്സി എഫ്12 നൊപ്പം റിയല്‍മിയും തകര്‍ക്കുമെന്നുറപ്പ്.
Keywords: Flipkart Big Saving Days sale: Irresistible discounts on Poco, Realme, Samsung, Oppo smartphones, Mumbai, News, Business, Technology, Mobile Phone, National.