തിരുവനന്തപുരം: (www.kvartha.com 17.12.2021) വിദ്യാർഥികൾക്ക് കൈത്താങ്ങുമായി ആസ്റ്റർ മിംസ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും, അര്‍ഹരായ മുഴുവന്‍ വിദ്യാർഥികള്‍ക്കും ലാപ്‌ടോപ്, ടാബ്‌ലെറ്റ് പോലുള്ള ഇലക്ട്രോണിക്‌സ് പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്താനുമായി സര്‍കാര്‍ പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതിക്ക് വേണ്ടിയുള്ള കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളുടെ ആദ്യഘട്ട സഹായം ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. 50 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.
പൊതുവിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും, അതിന്റെ സാധ്യമായ എല്ലാ മേഖലകളെയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഇതിനായി സര്‍കാറുകള്‍ നടത്തുന്ന സംവിധാനങ്ങള്‍ക്ക് പൊതുപിന്തുണ അനിവാര്യമാണെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
മാതൃകാപരവും അനുകരണീയവുമായ പദ്ധതിയാണ് വിദ്യാകിരണമെന്നും പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്റ്റര്‍ ആശുപത്രികളുട കേരള, ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീനും ഒപ്പമുണ്ടായിരുന്നു.
Keywords : Kerala, Thiruvananthapuram, News, Top-Headlines, Students, Hospital, Government, School, First phase assistance of Aster Mims to Vidyakiranam project handed over to Chief Minister.
< !- START disable copy paste -->
വിദ്യാർഥികൾക്ക് ആസ്റ്റര്‍ മിംസിന്റെ കൈത്താങ്ങ്; വിദ്യാകിരണം പദ്ധതിയിലേക്ക് ആദ്യഘട്ട സഹായം ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിക്ക് കൈമാറി; പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അരക്കോടിയുടെ കാരുണ്യം
First phase assistance of Aster Mims to Vidyakiranam project handed over to Chief Minister
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ