Follow KVARTHA on Google news Follow Us!
ad

ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു കെയില്‍ സ്ഥിരീകരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Britain,News,Health,Health and Fitness,COVID-19,Dead,World,
ലന്‍ഡന്‍: (www.kvartha.com 13.12.2021) കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു കെയില്‍ സ്ഥിരീകരിച്ചു. 

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കരുതുന്നതുപോലെ നിസ്സാരമല്ലെന്നും എല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

യു കെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്ന ലക്ഷ്യം വച്ച് കാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം.

First person dies from Omicron variant in United Kingdom, Britain, News, Health, Health and Fitness, COVID-19, Dead, World


Keywords: First person dies from Omicron variant in United Kingdom, Britain, News, Health, Health and Fitness, COVID-19, Dead, World.

Post a Comment