Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

Finance director arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്‌: (www.kvartha.com 13.12.2021) ചന്ദ്രികയിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റിൽ. പി എം അബ്​ദുൽ സമീറിനെയാണ് പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. പിരിച്ചെടുത്ത പി എഫ് വിഹിതം അടച്ചില്ലെന്ന്​ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകിയിരുന്നു.
 
Finance director arrested

2017 മുതൽ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പി എഫ്‌ വിഹിതമാണ്‌ അടയ്‌ക്കാത്തതെന്നും പിഴയും പിഴ പലിശയുമായി ഏകദേശം നാല്‌ കോടിയോളം രൂപയാണ്‌ അടയ്‌ക്കാനുള്ളതെന്നും പരാതിയിൽ പറയുന്നു.

അതേസമയം അബ്ദുൽ സമീർ, മുൻകൂർ ജാമ്യം ലഭിച്ചതിനാൽ സ്​റ്റേഷനിലെത്തി അറസ്​റ്റ്​ രേഖപ്പെടുത്തി മടങ്ങി. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി ഏത്‌ സമയം വിളിച്ചാലും ഹാജരാകണമെന്ന്‌ മുൻകൂർ ജാമ്യ വ്യവസ്ഥയിലാണ്‌ വിട്ടയച്ചതെന്ന്‌ പൊലീസ്‌ അറിയിച്ചു.

Keywords: Kerala, News, Kozhikode, Arrest, Top-Headlines, Fraud, Complaint, Police, Finance director arrested.
< !- START disable copy paste -->

Post a Comment