ഏറ്റവും ഒടുവില്‍ യു എ ഇ യിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ അഷറഫ് താമരശേരിക്കുണ്ടായ അനുഭവം സര്‍കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും, പ്രവാസി കമിഷന്‍ ഉറക്കമുണര്‍ന്ന് പ്രവാസി വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന, ജന: സെക്രെടറിമാരായ സലിം പള്ളിവിള, അയൂബ് ഖാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വാങ്ങുന്ന ഭീമമായ തുക ഒഴിവാക്കുവാനും ഇതിലൂടെയുള്ള ചൂഷണം അവസാനിപ്പിച്ച്, ടെസ്റ്റ് ഫലം കൃത്യവും സുതാര്യവുമാക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര , സംസ്ഥാന സര്‍കാരുകള്‍ ഇതിനാവശ്യമായ നടപടി കൈക്കൊള്ളാന്‍ തയാറാകണമെന്നും പ്രവാസി കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Keywords: False Covid tests at airports; Pravasi Congress demands action against employees, Thiruvananthapuram, News, COVID-19, Allegation, Airport, Kerala.