നഗ്നരായി വീഡിയോ കോൾ ചെയ്യാൻ സുന്ദരിമാർ; തുക നേരത്തെ പറഞ്ഞുറപ്പിക്കും; ഫ്‌ലാറ്റിലെത്തിക്കണമെങ്കിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ പണമിട്ടാൽ മതി; പരസ്യം നൽകി തട്ടിപ്പ്; കുടുങ്ങിയത് അനവധി പേർ
Dec 31, 2021, 19:19 IST
അജോ കുറ്റിക്കൻ
ഇടുക്കി: (www.kvartha.com 31.12.2021) നഗ്നരായി സുന്ദരിമാർ വീഡിയോ കോൾ ചെയ്യുന്നതിന് മണിക്കൂറിന് നൽകേണ്ട ചെറിയ തുക കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകി നിരവധി പേരെ ചൂഷണം ചെയ്തു കോടികളുണ്ടാക്കുകയാണ് ഒരു സംഘം. ഫ്‌ലാറ്റിലെത്തിക്കണമെങ്കിൽ നൽകിയിരിക്കുന്ന നമ്പരിലേക്കു യുപിഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പണമിട്ടാൽ മതിയെന്നും ഇവർ പറയുന്നു.
വിളിക്കുമ്പോൾ ഫോൺ എടുക്കുക സ്ത്രീകളായിരിക്കും. വൈകാതെ തന്നെ വാട്സാപിലേക്ക് ചിത്രങ്ങളുമെത്തും. ആവശ്യമുള്ളവരെ തിരഞ്ഞെടുത്തശേഷം പണം നൽകി കാത്തിരുന്നു മടുക്കുമ്പോള്‍ തിരിച്ചു വിളിച്ചാൽ നമ്പർ സ്വിച്ഡ് ഓഫെന്നായിരിക്കും മറുപടി. ചിലപ്പോൾ കണ്ണുപൊട്ടുന്ന തെറിവിളിയും കേൾക്കാം. കാശുപോയി ഇനി മാനം കൂടി പോകേണ്ടെന്നുവച്ചു മിക്കവരും പരാതിപ്പെടാൻ പോകാറില്ല.
വിവിധ വെബ്സൈറ്റുകളിലും നവമാധ്യമങ്ങളിലും പരസ്യം നൽകി ഓൺലൈൻ പെൺവാണിഭം നടത്തുന്ന സംഘങ്ങളിലെ പ്രധാനികൾ തന്നെയാണ് ഇത്തരമൊരു തട്ടിപ്പിനും പിന്നിലെന്നാണ് വിവരം. എന്തും നൽകാൻ തയാറായി വിളിക്കുന്നവരാണ് ഇവരുടെ കെണിയിൽ അകപ്പെടുക. പെണ്‍വാണിഭത്തിന്റെ റിസ്കില്ലെന്നതും ഒരു ഫോൺ നമ്പരും അന്യസംസ്ഥാനങ്ങളിലോ മറ്റോ എടുത്ത അകൗണ്ട് നമ്പരുകളും മാത്രം മതിയെന്നതും ഇത്തരമൊരു തട്ടിപ്പിനിറങ്ങാന്‍ കൂടുതലാളുകളെ പ്രേരിപ്പിക്കുന്നതെന്ന് അധികൃതരും സമ്മതിക്കുന്നു.
കോളജ് വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാരുടെ വരെ സമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് ഈ സംഘങ്ങളുടെ പ്രവർത്തനം. സംശയം തോന്നിയാൽ പ്രൊഫൈൽ ചിത്രമുള്ള വാട്സാപ് നമ്പരുകൾ അയച്ചുതന്നു വിശ്വസിപ്പിക്കുമെന്നാണ് ഇവരുടെ കെണിയിൽ കുടുങ്ങിയ മുന്നാറിലെ ഒരു യുവാവിന്റെ വെളിപ്പെടുത്തൽ.
ഇത്തരം വീഡിയോകോളുകളിൽ കുടുങ്ങിയവരെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഭവങ്ങളുമുണ്ട്. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ പലർക്കും നഷ്ടമായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ അല്ലെങ്കിൽ അടുപ്പമുള്ളവർക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്നാണ് പ്രധാന ഭീഷണി. പലരും മാനക്കേട് ഓർത്ത് പരാതി നൽകാൻ തയ്യാറാവാത്തതും ഇത്തരക്കാർക്ക് വളമാവുന്നു. ചിലർ പരാതിയുമായി മുന്നോട്ട് വന്നപ്പോൾ പലരും പൊലീസ് പിടിയിലായി. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന വീഡിയോ കോളുകളിൽ അറിഞ്ഞോ അറിയാതെയോ കുടുങ്ങിയവരുടെ എണ്ണം ഇതിലുമപ്പുറമാണ്.
വർഷങ്ങൾക്കു മുൻപ് ലൊകാന്റോ പോലെയുള്ള സൈറ്റുകൾക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതു വഴിയുള്ള പെൺവാണിഭങ്ങൾ പിടിച്ചിരുന്നുവെങ്കിലും ഈ സൈറ്റുകളെ നിയന്ത്രിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ടെലഗ്രാം ഗ്രൂപുകളിലും വീട്ടമ്മമാരുടെയും കോളജ് വിദ്യാര്‍ഥിനികളുടെയും നമ്പർ എക്സ്ചേഞ്ച് ചെയ്യാൻ താത്പര്യമുണ്ടെന്നു പറഞ്ഞു ഇത്തരം തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഫോൺ നമ്പരുകൾ എക്സ്ചേഞ്ച് ചെയ്യുന്ന വാട്സാപ് ചാറ്റ് ഗ്രൂപുകൾ രൂപീകരിച്ചും ഇവർ തട്ടിപ്പുകൾ മുന്നോട്ടു കൊണ്ടുപോകുന്നതായാണ് വിവരം.

Keywords: News, Kerala, Idukki, Top-Headlines, Video, Phone call, Trapped, Women, Fraud, Online, Students, Exploitation by advertising; Many people trapped.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.