വിസ്മയയുടെ മരണം കൊലപാതകമെന്ന് പൊലീസ്; കാണാതായ സഹോദരി അറസ്റ്റില്‍

 


പറവൂര്‍: (www.kvartha.com 31.12.2021) വീടിന് തീപിടിച്ച് വിസ്മയയെന്ന യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ കാണാതായ സഹോദരി ജിത്തുവിനെ (22) കാക്കനാട്ടെ 'തെരുവു വെളിച്ചം' അനാഥാലയത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദ - ജിജി ദമ്പതികളുടെ മക്കളാണ് വിസ്മയയും ജിത്തുവും.

ചോദ്യം ചെയ്യലില്‍ സഹോദരിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ജിത്തു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിസ്മയയെ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല.

വിസ്മയയുടെ മരണം കൊലപാതകമെന്ന് പൊലീസ്; കാണാതായ സഹോദരി അറസ്റ്റില്‍

വ്യാഴാഴ്ച പൊലീസ് തിരച്ചില്‍ നോടീസ് പുറപ്പെടുവിച്ചെങ്കിലും വൈകിട്ടോടെ പിടികൂടി. മാതാപിതാക്കള്‍ ആലുവയില്‍ ഡോക്ടറെ കാണാന്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് നിഗമനം.

ജിത്തുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൈകള്‍ ബന്ധിച്ച ശേഷമാണ് ഇവര്‍ പുറത്തു പോയത്. പിന്നീട് സഹോദരിയോട് ജിത്തു നിര്‍ബന്ധിച്ചു കയ്യിലെ കെട്ട് അഴിപ്പിക്കുകയും ജിത്തുവിന്റെപ്രണയം ചേച്ചി ഇടപെട്ട് തകര്‍ത്തത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാന്നും തുടര്‍ന്ന് ജിത്തു കത്തിയെടുത്തു സഹോദരിയെ കുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് വീണപ്പോള്‍ വിസ്മയ മരിച്ചെന്ന് കരുതി ജിത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയും വീടിന്റെ പിന്‍വാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.



Keywords: News, Top-Headlines, Arrest, Police, Case, Kerala, Ernakulam, Railway, Doctor, Parents, Ernakulam Jithu arrested for murdering- Vismaya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia