എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്നേഹിക്കാനാണ് പറയുന്നത്; തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ല; രാജ്യത്തിന്റെ ഉന്നമനത്തിന് ഗുരുദേവദര്‍ശനങ്ങള്‍ എല്ലാവരും പഠിക്കണമെന്ന് വ്യവസായി എം എ യൂസുഫലി

 


തിരുവനന്തപുരം: (www.kvartha.com 31.12.2021)  രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലി. ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ഥാടക സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു യൂസുഫലി.

എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്നേഹിക്കാനാണ് പറയുന്നത്; തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ല; രാജ്യത്തിന്റെ ഉന്നമനത്തിന് ഗുരുദേവദര്‍ശനങ്ങള്‍ എല്ലാവരും പഠിക്കണമെന്ന് വ്യവസായി എം എ യൂസുഫലി

ഗുരുദേവ ദര്‍ശനങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ദോഷം. എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്നേഹിക്കാനാണ് പറയുന്നത്. തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ല എന്നും യൂസുഫലി പറഞ്ഞു.

ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവതത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നയാളാണ് എം എ യൂസുഫലിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രെടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. മറ്റുള്ളവരുടെ സുഖത്തിന് വേണ്ടിയും പ്രവര്‍ത്തിക്കണമെന്ന
ഗുരുവിന്റെ ദര്‍ശനം പിന്തുടരുന്ന അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയെന്ന് കരുതേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശിവഗിരി തീര്‍ഥാടക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി വി എന്‍ വാസവന്‍, അടൂര്‍ പ്രകാശ് എം പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ ബാബു എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Keywords: Entrepreneur MA Yousufali said that everyone should learn Gurudeva darshana for the betterment of the country, Thiruvananthapuram, News, Religion, M.A.Yusafali, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia