Follow KVARTHA on Google news Follow Us!
ad

വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളും അമ്മയും അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Wayanadu,News,Dead Body,Police,Arrested,Kerala,
കല്‍പറ്റ: (www.kvartha.com 28.12.2021) വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പല വയല്‍ ആയിരം കൊല്ലിയില്‍ 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളും ഇവരുടെ അമ്മയും പൊലീസിന് മുന്നില്‍ കീഴടങ്ങി. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Elderly man killed, body dumped in a sack; two minor girls surrender, Wayanadu, News, Dead Body, Police, Arrested, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കീഴടങ്ങിയ സ്ത്രീയും പെണ്‍മക്കളും. 15 ഉം 16 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് ഇവര്‍.

മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെണ്‍കുട്ടികളുടെ അമ്മയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ഇവരുടെ മൊഴി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളും മുഹമ്മദും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികളും അമ്മയും നല്‍കിയിരിക്കുന്ന മൊഴി.

പിന്നീട് മൃതദേഹം ചാക്കില്‍ക്കെട്ടി വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു പെണ്‍കുട്ടികളും അമ്മയും സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. മുഹമ്മദ് ഇതിനു മുന്‍പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ബുധനാഴ്ച ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും.

Keywords: Elderly man killed, body dumped in a sack; two minor girls surrender, Wayanadu, News, Dead Body, Police, Arrested, Kerala.

Post a Comment