Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സിയില്‍ ഡൂടി സറെന്‍ഡെര്‍ പുനസ്ഥാപിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,KSRTC,Sabarimala Temple,Kerala,
തിരുവനന്തപുരം: (www.kvartha.com 13.12.2021) കോവിഡ് കാല യാത്രാ നിയന്ത്രണങ്ങളോടനുബന്ധിച്ച് സെര്‍വീസുകളുടെ എണ്ണത്തില്‍ കുറവ് വന്നതിനാലും ശബരിമല സ്‌പെഷല്‍ സെര്‍വീസ് കുറ്റമറ്റതാക്കുന്നതിനും ഓപെറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡൂടി സറെന്‍ഡെര്‍ പുന:സ്ഥാപിച്ചു.

Duty surrender to be introduced in KSRTC from now on, Thiruvananthapuram, News, KSRTC, Sabarimala Temple, Kerala

ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്ക് 600 രൂപയും, കന്‍ഡക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് 580 രൂപയുമാണ് ഓരോ ഡൂടിയ്ക്കും സറെന്‍ഡെര്‍ തുക അനുവദിക്കുന്നതെന്ന് സിഎംഡി ഉത്തരവിട്ടു. ചില ഡിപോകളില്‍ ഡ്രൈവര്‍മാരുടെ കുറവ് ഉണ്ട്. അത് മറികടക്കുന്നതിനും കലക്ഷന്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം നല്‍കുന്നതിനും കൂടുതല്‍ ബസുകള്‍ ഇറക്കുന്നതിന്റെ ഭാഗമായാണ് ഇത് അനുവദിച്ചിരിക്കുന്നത്.

Keywords: Duty surrender to be introduced in KSRTC from now on, Thiruvananthapuram, News, KSRTC, Sabarimala Temple, Kerala.

Post a Comment