Follow KVARTHA on Google news Follow Us!
ad

ചുണ്ടില്‍ എരിയുന്ന സിഗറെറ്റുമായി ദുല്‍ഖര്‍ സല്‍മാന്‍; 'കുറുപ്പ്' രണ്ടാം ഭാഗമായി 'അലെക്സാന്‍ഡെര്‍' വരുമെന്ന് സൂചന, വീഡിയോ പുറത്തുവിട്ട് താരം

Dulquer Salmaan shares 'Alexander' video, hints Kurup's 2nd part#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 15.12.2021) കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'കുറുപ്പ്' തീയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരില്‍ ആവേശം ഉളവാക്കുന്ന ഒരു വിവരവും പുറത്തുവരികയാണ്. 'കുറുപ്പി'ന് ഒരു രണ്ടാംഭാഗം ഉണ്ടാവും എന്നതാണ് റിപോര്‍ട്. കുറുപ്പിലെ ടെയ്ല്‍ എന്‍ഡ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

News, Kerala, State, Kochi, Entertainment, Cinema, Cine Actor, Dulquar Salman, Business, Finance, Dulquer Salmaan shares 'Alexander' video, hints Kurup's 2nd part

സിനിമയുടെ ക്ലൈമാക്‌സില്‍ കുറുപ്പ്, അലെക്സാന്‍ഡൊയി മാറുന്നത് കണ്ടപ്പോഴേ പ്രേക്ഷകര്‍ സിനിമയുടെ രണ്ടാം ഭാഗം മനസില്‍ ഉറപ്പിച്ചതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ 'രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ. ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും' എന്ന് പറയുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ 'അലെക്‌സാന്‍ഡെറി'നെ കേന്ദ്ര കഥാപാത്രമാക്കി കുറുപ്പിന്റെ രണ്ടാംഭാഗം വരും എന്ന സൂചനയെ ഉറപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഇതിന്റെ ഭാഗമായി 'അലെക്‌സാന്‍ഡെറിന്റെ ഉയര്‍ച്ച' എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്റെറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അലെക്‌സാന്‍ഡെര്‍ വീഡിയോ പുറത്തിറങ്ങിയതോടെ ഡിക്യു ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. അലെക്‌സാന്‍ഡെര്‍ ഉറപ്പിക്കാമല്ലേയെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. 

വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റെപുകളില്‍ ഗംഭീര വേഷപ്പകര്‍ചയിലാണ് ഡിക്യു കുറിപ്പില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ നീട്ടിയ താടിയും കിടിലന്‍ ലുകുമായി അലെക്‌സാന്‍ഡെറായും ഡിക്യു ഞെട്ടിക്കുമെന്ന ഉറപ്പാണ് വീഡിയോയില്‍ നിന്ന് ലഭിക്കാനാകുന്നത്.

 

Keywords: News, Kerala, State, Kochi, Entertainment, Cinema, Cine Actor, Dulquar Salman, Business, Finance, Dulquer Salmaan shares 'Alexander' video, hints Kurup's 2nd part

Post a Comment