മലബാർ ടൂറിസം സൊസൈറ്റി, മലബാർ ഡെവലപ്മെൻ്റ് ഫോറം എന്നിവരുടേയും സഹകരണത്തോടെ ഉത്തര കേരളത്തിന്റെ പൊതു ടൂറിസത്തെയും ആരോഗ്യ ടൂറിസത്തെയും ലോകവ്യാപകമായി പ്രചരിപ്പിക്കുവാനായി ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത് കെയര്‍ ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡി എം ഗ്രൂപിന്റെ പ്രതിനിധിയായാണ് ഡേവിഡ് ബൗചര്‍ കേരളത്തിലെത്തുന്നത്. ആസ്റ്റർ ഗ്രൂപും ഡേവിഡ് ബൗചറും ഒത്തുചേരുന്നതോടെ അത് ആരോഗ്യ ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ കൈവരികയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അതതിടങ്ങളിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി വിവിധ രാജ്യങ്ങളിലെ ടൂറിസം വകുപ്പുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അദ്ദേഹം ആസ്റ്റര്‍ ഗ്രൂപുമായി സഹകരിച്ച് യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഉത്തര കേരളത്തിൻ്റെ ടൂറിസം സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച് കഴിഞ്ഞാൽ ലോകത്തിൻ്റെ ആരോഗ്യ ടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് മലബാർ ടൂറിസം ഇനിഷ്യേറ്റീവ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡേവിഡ് ബൗചർ പറഞ്ഞു. അമേരിക ഉൾപെടെയുള്ള രാജ്യങ്ങളിലെ ഹെൽത് കെയർ ജേർണലുകൾ, മെഡികൽ ടൂറിസം സ്ഥാപനങ്ങൾ, ടൂറിസം സ്ഥാപനങ്ങൾ, സർകാർ പ്രതിനിധികൾ തുടങ്ങിയവരെ നേരിട്ട് മലബാറിൽ എത്തിക്കുകയും ടൂറിസം മേഖലയിൽ നേരിട്ട് ഇടപെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര കേരളത്തിന്റെ പ്രകൃതി ഭംഗി, ചരിത്രപരമായ സവിശേഷതകള്‍, കാലാവസ്ഥ, ചെലവ് കുറഞ്ഞതും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യ പരിപാലനം, സാംസ്‌കാരിക മികവ്, കലാപരമായ മേഖലകള്‍, സവിശേഷമായ ഭക്ഷണ പാരമ്പര്യം, മുതലായവയെയെല്ലാം സമന്വയിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കേരള സന്ദര്‍ശനത്തിന്റെ മുന്നോടിയായി ടൂറിസം മന്ത്രി പി എം മുഹമ്മദ് റിയാസുമായി സംസാരിക്കുകയും, സന്ദര്‍ശനവും സഹകരണവും ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഡേവിഡ് ബൗചറിന്റെ സന്ദര്‍ശനം ഉത്തര കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുവാന്‍ സഹായകരമാകുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇദ്ദേഹത്തിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ആസ്റ്റര്‍ മിംസ് ആശുപത്രികൾ വഴി ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഒമാന്‍ ആൻഡ് കേരള റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.
Keywords: Kozhikode, Kerala, News, Top-Headlines, Tourism, Malabar Tourism, Malabar, Hospital, David Boucher in Kerala to strengthen the tourism sector of North Malabar.