Follow KVARTHA on Google news Follow Us!
ad

വധുവിന്റെ ക്ഷേമത്തിനായി വീട്ടുകാര്‍ നല്‍കുന്നതും സമ്മാനവും സ്ത്രീധനമല്ലെന്ന് ഹൈകോടതി; 'സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫിസെര്‍ക്ക് ഇടപെടാന്‍ കഴിയു'

Daughter's Welfare Not Dowry: Kerala HC#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 15.12.2021) വീട്ടുകാര്‍ മകള്‍ക്ക് നല്‍കുന്ന വിവാഹസമ്മാനങ്ങള്‍ സ്ത്രീധനമായി കണക്കാക്കാനാകില്ലെന്നും
ആരും ആവശ്യപ്പെടാതെ തന്നെ വധുവിന്റെ ക്ഷേമത്തിനായി വീട്ടുകാര്‍ നല്‍കുന്നതും ചട്ടപ്രകാരം ലിസ്റ്റില്‍ ഉള്‍പെടുത്തിയതുമായ സമ്മാനങ്ങള്‍ 'സ്ത്രീധനം' ആകില്ലെന്നും കേരളാ ഹൈകോടതി വ്യക്തമാക്കി.  

സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പൈടില്ലെന്നും സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫിസെര്‍ക്ക് ഇടപെടാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

കൊല്ലത്തെ സ്ത്രീധന നിരോധന ഓഫിസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു സമര്‍പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എം ആര്‍ അനിതയുടെ ഉത്തരവ്. പരാതി കിട്ടിയാല്‍ പരിശോധിക്കാനും കക്ഷികളില്‍ നിന്നു തെളിവെടുത്ത് അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫിസെര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. 

സമ്മാനങ്ങള്‍ കൈപ്പറ്റിയത് മാറ്റാരെങ്കിലും ആണെന്ന് കണ്ടാല്‍ ഇടപെടാമെന്നും സമ്മാനങ്ങള്‍ വധുവിന് കൈമാറിയിട്ടില്ലെന്ന് ബോധ്യമായാല്‍ അതു കൈമാറണമെന്ന് നിര്‍ദേശിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.


News, Kerala, State, Kochi, Dowry, High Court of Kerala, High Court, Daughter's Welfare Not Dowry: Kerala HC




വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാണെന്നാരോപിച്ചു ഭാര്യ നല്‍കിയ പരാതിയില്‍ അവ തിരിച്ചു നല്‍കാന്‍ നിര്‍ദേശിച്ചതാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. 2020 ലാണ് ഇരുവരും വിവാഹിതരായത്. 

ഇതിനിടെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ സ്ത്രീധന കേസുകളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. തന്റെ ക്ഷേമത്തിനായി 55 പവന്റെ ആഭരണങ്ങളും ഭര്‍ത്താവിന് മാലയും നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതു സ്ത്രീധനം നല്‍കിയതാണോ, ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നോ എന്നൊന്നും സ്ത്രീധന നിരോധന ഓഫിസെറുടെ ഉത്തരവില്‍ വ്യക്തമല്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീധനം ആണോ എന്ന് അറിയാതെ തിരിച്ചു നല്‍കണമെന്ന് ഉത്തരവിടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് റദ്ദാക്കി.

സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പിലെ ഭേദഗതി പ്രകാരം വധുവിനോ വരനോ വിവാഹസമയത്ത് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങിയത് ആകരുതെന്നും ചട്ടപ്രകാരം സമ്മാനങ്ങള്‍ ചേര്‍ക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന ലിസ്റ്റ് സൂക്ഷിക്കണമെന്നും അതിന്റെ മൂല്യം കൊടുക്കുന്നതോ വാങ്ങുന്നതുമായ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിക്ക് ആനുപാതികമാകണമെന്നുമുള്ള വ്യവസ്ഥകള്‍ ഇതിനുബാധകമാണ്.

Keywords: News, Kerala, State, Kochi, Dowry, High Court of Kerala, High Court, Daughter's Welfare Not Dowry: Kerala HC

Post a Comment