Follow KVARTHA on Google news Follow Us!
ad

ഗള്‍ഫില്‍ ആശങ്ക ഉയരുന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം യു എ ഇയില്‍ കോവിഡ് കേസുകള്‍ 2,000 കടന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം യു എ ഇയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്ച 2,234 COVID19, UAE, Dubai, Gulf, News, Health, Covid in UAE
അബുദബി: (www.kvartha.com 29.12.2021) നീണ്ട ഇടവേളയ്ക്ക് ശേഷം യു എ ഇയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്ച 2,234 കേസുകളാണ് റിപോര്‍ട് ചെയ്തത്. 775 പേര്‍ രോഗ മുക്തരായി. രാജ്യത്ത് ഇതുവരെയായി 7,57,145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,43,340 പേര്‍ രോഗ മുക്തി നേടി. നിലവില്‍ 11,645 പേരാണ് രോഗ ബാധിതരായി ഉള്ളത്. 2,160 പേര്‍ മരണത്തിന് കീഴടങ്ങി.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 100ല്‍ താഴെ പ്രതിദിന കേസുകളാണ് യു എ ഇയില്‍ റിപോര്‍ട് ചെയ്തിരുന്നത്. ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് കേസുകള്‍ കുതിച്ചുയര്‍ന്നത്. അതേസമയം മുമ്പത്തെ അപേക്ഷിച്ച് മരണങ്ങള്‍ കുറവാണ് എന്നതാണ് ഏക ആശ്വാസം.


4,48,050 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ കേസുകള്‍ റിപോര്‍ട് ചെയ്തത്. ഇതുവരെയായി 110 മില്യണ്‍ കൊവിഡ് ടെസ്റ്റുകളാണ് യു എ ഇയില്‍ നടത്തിയത്.


Hospital Lab
 

Keywords: COVID19, UAE, Dubai, Gulf, News, Health, Covid in UAE: Daily cases cross 2,200-mark.

Post a Comment