'കെട്ടിയിട്ട ശേഷം നഗ്‌നനാക്കി ബലമായി വായില്‍ മദ്യമൊഴിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി'; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപര്‍ മര്‍ദിച്ചതായി പരാതി
Dec 31, 2021, 12:21 IST
തിരുവനന്തപുരം: (www.kvartha.com 31.12.2021) പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അമ്പൂരിയിലാണ് സംഭവം. ബന്ധുവീട്ടില്‍നിന്ന് ആറ്റില്‍ കുളിക്കാന്‍ പോയ 17 കാരനാണ് ദാരുണാനുഭവം ഉണ്ടായത്. ഒരുസംഘം ആളുകള്‍ കെട്ടിയിട്ട ശേഷം നഗ്‌നനാക്കി വായില്‍ മദ്യം ബലമായി ഒഴിച്ച് ക്രൂരമായി മര്‍ദിച്ചതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മദ്യവും വെട്ടുകത്തിയും കുട്ടി പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
15 ഓളം പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ഥി പറയുന്നു. തന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം, മര്‍ദനത്തില്‍ അവശനായി, വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളമാണ് നല്‍കിയതെന്നും ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് ഇതുവരെ കേസെടുത്തില്ലെന്നും ആരോപണമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.