14 വാഹനങ്ങളാണ് വ്യൂഹത്തിൽ ഉണ്ടായിരുന്നത്. ജനറല്‍ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോള്‍ ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്‍റെ പുറകിലായി മേയറുടെ വാഹനം കയറിയതായി പറയുന്നു. ഇതോടെ പുറകിലുള്ള വാഹനങ്ങള്‍ക്ക് പെട്ടെന്ന് ബ്രേക് പിടിക്കേണ്ടി വന്നു. തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതിരുന്നത്.
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല എന്നിരിക്കെയാണ് ഇത് സംഭവിച്ചത്. പ്രോടോകോളിന്റെ ഗുരുതരമായ വീഴ്ചയാണ് മേയറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് കേന്ദ്ര ഏജെൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.
Keywords: Kerala, News, Top-Headlines, Thiruvananthapuram, President, Indian, Ram Nath Kovind, Visit, Vehicles, Car, Complaint of security breach during President's visit.
< !- START disable copy paste -->