Follow KVARTHA on Google news Follow Us!
ad

കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയശേഷം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവം; 10-ാംക്ലാസ് വിദ്യാര്‍ഥിനികളായ 2 പേരും, 4 യുവാക്കളും കസ്റ്റഡിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,Police,Custody,Students,Murder case,National,
ചെന്നൈ: (www.kvartha.com 21.12.2021) കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയശേഷം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 10-ാംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരും, നാലു യുവാക്കളും കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു.

തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ആറംപക്കം പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട പ്രേംകുമാറി(21)ന്റെ മൃതദേഹം ഗവ. സ്റ്റാന്‍ലി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടെം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

College student murdered and buried; six nabbed, Chennai, Police, Custody, Students, Murder case, National

കഴിഞ്ഞദിവസമാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. തിരുവള്ളൂര്‍ ഈച്ചങ്ങാട് ഗ്രാമത്തിലെ കൃഷിയിടത്തില്‍ രക്തക്കറ കണ്ടതാണ് ആളുകളില്‍ സംശയത്തിന് ഇടനല്‍കിയത്. ചോരപ്പാടുകള്‍ ശ്രദ്ധയില്‍പെട്ട കര്‍ഷകര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്കല്‍പേട് സ്വദേശി ആര്‍ പ്രേംകുമാറാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണം സ്‌കൂള്‍ വിദ്യാര്‍ഥിനികളിലേക്കെത്തിയതെന്നും പൊലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പ്രേംകുമാറിന് പത്താംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്ത് പ്രേംകുമാര്‍ പെണ്‍കുട്ടികള്‍കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കുമെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. ഒരുവര്‍ഷത്തിനിടെ രണ്ട് പേരില്‍ നിന്നുമായി 50,000 രൂപ വീതം കൈക്കലാക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

അടുത്തിടെ റെഡ്ഹില്‍സ് സ്വദേശിയായ അശോക് എന്ന യുവാവുമായി പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായി. നേരത്തെ പ്രേംകുമാറില്‍ നിന്നുണ്ടായ ദുരനുഭവം ഇവര്‍ അശോകിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പ്രേംകുമാറിന്റെ ഫോണ്‍ തട്ടിയെടുക്കണമെന്നും ഇവര്‍ അശോകിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അശോക് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

നാല് സുഹൃത്തുക്കള്‍കൊപ്പം ഷോളാവരം ടോള്‍ പ്ലാസയ്ക്ക് സമീപത്തുനിന്നാണ് അശോക് പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രാത്രിയോടെ അശോകും മറ്റൊരു സുഹൃത്തും ചേര്‍ന്ന് യുവാവിനെ ഈച്ചങ്ങാട് എത്തിച്ചു. ഇവിടെവെച്ച് പ്രേംകുമാറിനെ കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, പ്രേംകുമാറിനെ കൊലപ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഫോണ്‍ വാങ്ങികൊണ്ടുവരാന്‍ മാത്രമാണ് അശോകിനോട് പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യപ്രതികളായ അശോകും മറ്റൊരു സുഹൃത്തും ഒളിവിലാണ്. ഇവരെ പിടികൂടിയാലേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Keywords: College student murdered and buried; six nabbed, Chennai, Police, Custody, Students, Murder case, National.

Post a Comment