പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
Dec 31, 2021, 18:40 IST
തിരുവനന്തപുരം: (www.kvartha.com 31.12.2021) പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ള(97) യുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക് ആന്‍ഡ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ ജി കെ പിള്ള 325ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. 1954ല്‍ സ്നേഹ സീമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ എത്തിയത്. സിനിമയിലും ടെലിവിഷനിലും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം. നായരു പിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥന്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.
തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 65 വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ജി കെ പിള്ള സൈന്യത്തിലും സേവനം അനുഷ്ചഠിച്ചിട്ടുണ്ട്. പതിമൂന്ന് വര്‍ഷത്തെ സൈനീക ജീവിതത്തിന് ശേഷമാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്കെത്തിയത്.
Keywords: CM condoles on death of GK Pillai, Thiruvananthapuram, News, Cine Actor, Dead, Obituary, Chief Minister, Pinarayi vijayan, Kerala.
Keywords: CM condoles on death of GK Pillai, Thiruvananthapuram, News, Cine Actor, Dead, Obituary, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.