Follow KVARTHA on Google news Follow Us!
ad

കെ റെയിൽ പദ്ധതിക്കെതിരെയുള്ള എതിർപ്പുകൾ അവഗണിക്കുന്നതായി വീണ്ടും മുഖ്യമന്ത്രി; 'നാടിനാവശ്യമായ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും'

CM again said that ignoring protests against K Rail project#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്:  (www.kvartha.com 26.12.2021) കെ റെയിൽ പദ്ധതിക്കെതിരെയുള്ള എതിർപ്പുകൾ അവഗണിക്കുന്നതായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാടിനാവശ്യമായ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കി. സിപിഎം കാസർകോട് ജില്ലാ കമിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
CM again said that ignoring protests against K Rail project

പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍കാര്‍ അത് അംഗീകരിക്കാൻ പോകുന്നില്ല. അതേസമയം ജനങ്ങളുടെ ന്യായമായ എതിര്‍പ്പുകൾ പരിഗണിക്കാൻ മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതി ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ നടക്കുകയെന്നും പിണറായി വിജയൻ യുഡിഎഫിൻ്റെ എതിർപ്പുകളെ കുറിച്ച് പ്രതികരിച്ചു. 

ആർ എസ് എസിന്‍റെ നേതൃത്വത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ആക്രമണം നടത്തിയാൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ബിജെപി നേതൃത്വം. വർഗീയ ചേരിതിരിവ് ഉണ്ടാക്കി പാർടിയെ ശക്തിപ്പെടുത്താനാണ് അവരുടെ ശ്രമം. ഈ  വർഗീയതയെ മറ്റൊരു വർഗീയ ശക്തിയെകൊണ്ട് നേരിടാൻ കഴിയില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, Pinarayi vijayan, Minister, Chief Minister, Railway, CM again said that ignoring protests against K Rail project.
< !- START disable copy paste -->

Post a Comment