പാലക്കാട്: (www.kvartha.com 22.12.2021) വാഹനാപകടത്തില്‍ സിനിമ- സീരിയല്‍ താരം തനിമയ്ക്ക് പരിക്ക്. തനിമയ്ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാര്‍ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
പരിക്കേറ്റ അഞ്ചുപേരെയും ഓടികൂടിയ നാട്ടുകാര്‍ മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പെട്ടത്.
ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്തുവച്ച് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.