രഹസ്യാന്വേഷണ ഏജൻസികളുമായി ഏകോപിച്ചാണ് യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ബ്ലോക് ചെയ്യാൻ മന്ത്രാലയം തീരുമാനിച്ചത്. ഇപ്പോൾ ബ്ലോക് ചെയ്‌തിരിക്കുന്ന ചാനലുകളും വെബ്‌സൈറ്റുകളും പാകിസ്താൻ ബന്ധമുള്ളവയാണെന്നും കശ്മീർ, ഇൻഡ്യൻ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങൾ, സിഡിഎസ് ജനറൽ ബിപിൻ റാവത് എന്നിവരെയും ഇൻഡ്യയുമായി ബന്ധപ്പെട്ട മറ്റ് സെൻസിറ്റീവ് വിഷയങ്ങളിലും രാജ്യവിരുദ്ധമായവ പോസ്റ്റ് ചെയ്യാറുണ്ടെന്നും മന്ത്രാലയം പറഞ്ഞു. .
പാകിസ്താൻ ആസ്ഥാനമായുള്ള ദി നയാ പാകിസ്താൻ ഗ്രൂപിന്റെ യൂട്യൂബ് ചാനലുകളുടെ ഒരു ശൃംഖലയും 35 ലക്ഷത്തിലധികം വരിക്കാരുള്ള മറ്റ് ചില ഒറ്റപ്പെട്ട ചാനലുകളും തെറ്റായ വിവര പ്രചാരണത്തിൽ ഏർപെട്ടതായും നയാ പാകിസ്താൻ ഗ്രൂപിന്റെ ചില യൂട്യൂബ് ചാനലുകൾ പാക് വാർത്താ ചാനലുകളുടെ അവതാരകരാണ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു.
Keywords: News, National, New Delhi, Government, YouTube, Website, India, Central Government, Internet, Top-Headlines, Investigates, Kashmir, Pakistan, banned, Channels, Central Government ordered the banning of 20 YouTube channels and 2 websites.
< !- START disable copy paste -->