Follow KVARTHA on Google news Follow Us!
ad

'സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ -പുരുഷ സമത്വവും കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി'; സിബിഎസ്ഇ 10-ാം ക്ലാസ് ചോദ്യപേപെര്‍ വിവാദത്തില്‍

CBSE exam controversy: CBSE drops 'gender stereotyping' question from Class 10 English paper#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) സിബിഎസ്ഇ 10-ാം ക്ലാസ് ചോദ്യപേപെര്‍ വിവാദത്തില്‍. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ -പുരുഷ സമത്വവും കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന കണ്ടെത്തലുമായാണ് സിബിഎസ്ഇ എത്തിയിരിക്കുന്നത്. ആദ്യ ടേം ഇന്‍ഗ്ലീഷ് പരീക്ഷ എഴുതാനെത്തിയ ചില കുട്ടികള്‍ക്ക് ലഭിച്ച ചോദ്യപേപെറില്‍ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്ത്രീ- പുരുഷ തുല്യത കുട്ടികളില്‍ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയില്‍ പറയുന്നത്.

'ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. കുടുംബത്തിന്റെ അധികാരി എന്ന സ്ഥാനത്തുനിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി. ഭാര്യ, ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്ചപ്പാട് കുട്ടികള്‍ക്കുമേല്‍ ഭാര്യയ്ക്ക് കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. അച്ഛന്റെ അസാന്നിധ്യത്തില്‍ പോലും 'അച്ഛന്‍ അത് വിലക്കിയതാണ്' എന്നു പറഞ്ഞ് കുട്ടികളെ നിയന്ത്രിക്കാന്‍ അന്ന് അമ്മമാര്‍ക്ക് കഴിഞ്ഞിരുന്നു.

News, National, India, New Delhi, Education, CBSE, Students, Examination, Parents, Controversy, CBSE exam controversy: CBSE drops 'gender stereotyping' question from Class 10 English paper


ഭര്‍ത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരില്‍ അച്ചടക്കം ഉണ്ടാക്കാനും ഭാര്യമാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ 20-ാം നൂറ്റാണ്ടില്‍ സ്ത്രീസ്വാതന്ത്ര്യവാദം ഉയര്‍ന്നതോടെ കുടുംബത്തില്‍ അച്ചടക്കം ഇല്ലാതായി. അച്ഛന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്ചപ്പാട് ഇല്ലാതായി. സ്ത്രീ- പുരുഷ തുല്യത നടപ്പാക്കിയതിലൂടെ എല്ലാം താളം തെറ്റി' എന്നിങ്ങനെയാണ് ഖണ്ഡികയില്‍ വിശദീകരിച്ചിരിക്കുന്നത്. 

ചേദ്യപേപെറില്‍ സെക്ഷന്‍ എയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാകട്ടെ ഇങ്ങനെയാണ്: ' ഇതിലെ എഴുത്തുകാരന്‍ എങ്ങനെയുള്ള ആളാണ്, 1) ഒരു മെയില്‍ ഷോവനിസ്റ്റ് അല്ലെങ്കില്‍ അഹങ്കാരി. 2) ജീവിതത്തെ ലഘുവായി സമീപിക്കുന്നയാള്‍. 3) അസംതൃപ്തനായ ഭര്‍ത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവന്‍.' സിബിഎസ്സി ബോര്‍ഡിന്റെ ഉത്തരസൂചിക പ്രകാരം ജിവിതത്തെ ലഘുവായി സമീപിക്കുന്നയാള്‍ എന്നാണ് ഉത്തരം. 

ചോദ്യം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഉള്‍പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ സിബിഎസ്ഇയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

News, National, India, New Delhi, Education, CBSE, Students, Examination, Parents, Controversy, CBSE exam controversy: CBSE drops 'gender stereotyping' question from Class 10 English paper



'സിബിഎസ്ഇ 10-ാം ക്ലാസ് ഒന്നാം ടേം പരീക്ഷയുടെ ഇന്‍ഗ്ലീഷ് പേപെറിന്റെ ഒരു സെറ്റിലെ ചോദ്യത്തിന് കുറച്ച് രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചു. ചോദ്യം കുടുംബത്തെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സങ്കല്‍പങ്ങളെ പിന്തുണക്കുന്നതായി തോന്നുന്നു. ലിംഗപരമായ സ്റ്റീരിയോടൈപിംഗ് പ്രോത്സാഹിപ്പിക്കുന്നതും. വിഷയം ചര്‍ച്ചയ്ക്ക് വിധേയമാക്കും. ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച് പരിഗണിക്കും'-ഉയര്‍ന്ന സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, India, New Delhi, Education, CBSE, Students, Examination, Parents, Controversy, CBSE exam controversy: CBSE drops 'gender stereotyping' question from Class 10 English paper

Post a Comment