ഉച്ചയ്ക്ക് 12 മണിയോടെ പരീക്ഷ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തകരാർ കാരണം ചോദ്യങ്ങൾ ഹിന്ദിയിൽ അച്ചടിച്ചതെന്നായിരുന്നു അറിയിപ്പ്. കാര്യങ്ങൾ ശരിയാക്കുമെന്ന് ഉറപ്പുനൽകി ഉച്ചയ്ക്ക് രണ്ട് മണി വരെ പരീക്ഷാ ഹോളുകളിൽ ഇരിക്കാൻ അവർ പരീക്ഷാർഥികളോട് അഭ്യർഥിച്ചു. എന്നാൽ, ഉച്ചയ്ക്ക് രണ്ടുമണിയായിട്ടും കന്നഡയിൽ ചോദ്യങ്ങൾ വരാതായതോടെ പരീക്ഷ എഴുതാനെത്തിയർ പരീക്ഷ ബഹിഷ്കരിച്ച് ഹോളിൽ നിന്ന് പോയി.
പ്രശ്നം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായതോടെ പരീക്ഷ മാറ്റിവച്ച് പൊതുവിജ്ഞാപനം പുറപ്പെടുവിക്കാൻ എൻടിഎ നിർബന്ധിതരായി. ചില സാങ്കേതിക തകരാർ മൂലമാണ് പിഴവ് സംഭവിച്ചതെന്നും പരീക്ഷ മാറ്റിവെച്ചതായും ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യുജിസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശർ വ്യക്തമാക്കി.
പരീക്ഷയുടെ പുതുക്കിയ തീയതികൾ ഉടൻ അപ്‌ലോഡ് ചെയ്യുമെന്നും അതിനായി എൻടിഎ വെബ്‌സൈറ്റ് പതിവായി സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു. വിവിധ കാരണങ്ങളാൽ കഴിഞ്ഞ 10 മാസത്തിനുള്ളിൽ യുജിസി-നെറ്റ് പരീക്ഷ കുറഞ്ഞത് നാല് തവണയെങ്കിലും മാറ്റിവച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ ബിരുദ കോളജുകളിലും സർവകലാശാലകളിലും അധ്യാപനത്തിനുള്ള യോഗ്യത വിലയിരുത്തുന്നതിനും ഗവേഷണത്തിന് യോഗ്യത നേടുന്നതിനുമാണ് എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തുന്നത്. 50 മാർകിന് ഉണ്ടായിരുന്ന ഒന്നാം പെയ്‌പേർ സാധാരണമായിരുന്നു. പക്ഷേ 100 മാർകിന്റെ രണ്ടാം പെയ്‌പേറിലാണ് അബദ്ധം സംഭവിച്ചത്.
Keywords: Bangalore, Karnataka, News, Top-Headlines, Examination, Education, Protest, Students, Social Media, News Paper, Candidates boycotted Kannada UGC examination.
< !- START disable copy paste -->