Follow KVARTHA on Google news Follow Us!
ad

കള്ളവോട് തടയല്‍: ആധാര്‍നമ്പറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും; പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Election,Aadhar Card,Supreme Court of India,National,
ന്യൂഡെല്‍ഹി: (www.kvartha.com 16.12.2021) കള്ളവോട് തടയുകയെന്ന ലക്ഷ്യത്തോടെ ആധാര്‍നമ്പറും തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

ഈ സമ്മേളനത്തില്‍ പാസാക്കിയാലും അടുത്തകൊല്ലം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാവുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ചിലപ്പോള്‍ ബില്‍ അവതരിപ്പിച്ച് അത് സൂക്ഷ്മപരിശോധനയ്ക്കായി സ്റ്റാന്‍ഡിങ് കമിറ്റിക്ക് വിടാനും സാധ്യതയുണ്ട്.

വോടെര്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോടുചെയ്യാനാവൂ. തെരഞ്ഞെടുപ്പു കമിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍കാരിന് സമര്‍പിച്ചത്. 

Cabinet clears bill on electoral reforms, allowing voluntary Aadhaar-Voter ID linking, New Delhi, News, Election, Aadhar Card, Supreme Court of India, National

ആധാറും വോടെര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട് നിരീക്ഷിക്കാനും സാധിക്കും.

Keywords: Cabinet clears bill on electoral reforms, allowing voluntary Aadhaar-Voter ID linking, New Delhi, News, Election, Aadhar Card, Supreme Court of India, National.

Post a Comment