Follow KVARTHA on Google news Follow Us!
ad

ഇൻഡ്യയിലെ പ്രമുഖ പരിശീലന കേന്ദ്രങ്ങളിലൊന്നായ ബ്രിറ്റ് ഫോർട് അകാഡെമിയുടെ കേന്ദ്രം ബെംഗ്ളുറു ജയനഗറിൽ തുറന്നു; പഠിതാക്കൾക്ക് മികച്ച അവസരം

Britfort Academy at Jayanagar, Bangalore inaugurated#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബെംഗ്ളുറു: (www.kvartha.com 16.12.2021) ഇൻഡ്യയിലെ പ്രമുഖ പരിശീലന കേന്ദ്രങ്ങളിലൊന്നായ ബ് ബ്രിറ്റ് ഫോർട് അകാഡെമിയുടെ കേന്ദ്രം ബെംഗ്ളുറു ജയനഗറിൽ തുറന്നു. കർണാടക വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി ഉദ്‌ഘാടനം ചെയ്തു. പബ്ലിക് റിലേഷൻസ് കൗൻസിൽ ഓഫ് ഇൻഡ്യ (പിആർസിഐ) എമെരിറ്റസ് ചെയർമാൻ ആൻഡ് ചീഫ് മെന്ററും കെപിസിഎൽ മുൻ ഡയറക്ടറുമായ എം ബി ജയറാം അധ്യക്ഷത വഹിച്ചു. സിഇഒ നൗശാദ് നീലഗിരി സ്വാഗതം പറഞ്ഞു. ബ്രിറ്റ് ഫോർട് എം ഡിമാരായ അബ്ദുൽ നാഫിഅ, കെഎംകെ ലാഹിർ എന്നിവരും സുരേഷ് കൃഷ്ണ, ഹനൻ ഖാൻ എന്നിവരും സംസാരിച്ചു.

ബ്രിറ്റ് ഫോർട് വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകൾ ചെയ്യുന്ന പഠിതാക്കൾക്ക് അനുയോജ്യമായ അന്തരീക്ഷത്തിലുള്ള അത്യാധുനിക സൗകര്യമാണ് സംവിധാനിച്ചിരിക്കുന്നത്. 2015 ൽ കൊച്ചിയിലാണ് ബ്രിറ്റ് ഫോർട് പ്രവർത്തനം തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇൻഗ്ലീഷ് ഭാഷയിൽ പ്രൊഫഷനൽ പുരോഗതിയിലും മികച്ച ഐഇഎൽടിഎസ് സ്കോറോടെയും പരിശീലനം നൽകുന്ന സ്ഥാപനമായി ഇത് വളർന്നു.
 
Britfort Academy at Jayanagar, Bangalore inaugurated

മേന്മയുള്ളതും പരിചയസമ്പന്നരുമായ പരിശീലകരുടെ കീഴിൽ വിദേശ വിദ്യാഭ്യാസത്തിനു പ്രാപ്തരാക്കുന്ന ഐഇഎൽടിഎസ് / ഒ ഇ ടി / പി ടി ഇ കോഴ്സ്കൾ വളരെ ഉയർന്ന സ്‌കോറോടെ വിജയിക്കാനുള്ള എല്ലാ സാങ്കേതികതകളും സ്ഥാപനം നൽകുന്നു. അഡ്വാൻസ്ഡ് കമ്യൂനികേറ്റീവ് മാസ്റ്ററി ഇൻ ഇൻഗ്ലീഷ്, ഐഇഎൽടിഎസ്, ഒ ഇ ടി എന്നീ കോഴ്‌സുകളിലെ അനവധി ബാചുകൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

അഡ്വാൻസ്ഡ് കമ്യൂനികേറ്റീവ് മാസ്റ്ററി ഇൻ ഇൻഗ്ലീഷ് (ACME), ഐഇഎൽടിഎസ് (IELTS), പി ടി ഇ (PTE), ഒ ഇ ടി (OET), ബി ഇ പി (BEP), ഇ സി എം ഇ (ECME), സി ഇ പി (CEP) തുടങ്ങിയ കോഴ്‌സുകൾ ജയനഗറിലും പഠിതാക്കൾക്കായി ബ്രിറ്റ് ഫോർട് വാഗ്ദാനം ചെയ്യുന്നു.

Keywords: Kerala, News, Bangalore, Business, Top-Headlines, Student, Britfort Academy at Jayanagar, Bangalore inaugurated.
< !- START disable copy paste -->

Post a Comment