ബ്രസിലിയ: (www.kvartha.com 21.12.2021) ഓര്‍ഡെര്‍ ചെയ്തത് 40,000 രൂപയുടെ ആപിള്‍ വാച് 6, ലഭിച്ചതാകട്ടെ കല്ലും, കമ്പനിക്കെതിരെ കേസ് കൊടുത്ത് ജനപ്രിയ നടന്‍. പലപ്പോഴും മുന്‍നിര ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും സ്മാര്‍ട് ഫോണും മറ്റു വിലകൂടിയ ഉല്‍പന്നങ്ങളും ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കല്ലും സോപും മണ്ണുമൊക്കെ കിട്ടാറുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. ഇന്‍ഡ്യയിലാണ് സാധാരണ ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങ് വിദേശത്തും സമാനമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ബ്രസിലിലും ഇത്തരമൊരു തട്ടിപ്പ് നടന്നതായാണ് വാര്‍ത്ത. തട്ടിപ്പിനിരയായതാകട്ടെ ബ്രസിലിലെ ജനപ്രിയ നടനും. ബ്രസിലിലെ ഓണ്‍ലൈന്‍ ഷോപിങ് പ്ലാറ്റ്ഫോമില്‍ നിന്ന് ആപിള്‍ വാച് 6 ഓര്‍ഡര്‍ ചെയ്ത താരത്തിന് ലഭിച്ചത് ഒരു കല്ല് ആണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്..
ബ്ലോഗര്‍ ലോ ബിയാന്‍കോയുടെ റിപോര്‍ട് പ്രകാരം പ്രശസ്ത ബ്രസിലിയന്‍ നടനായ മുരിലോ ബെനിസിയോ, റിടെയിലര്‍ കാരിഫോറില്‍ നിന്ന് 44 എംഎം ആപിള്‍ വാച് സീരീസ് 6 ഓണ്‍ലൈനായി ഓര്‍ഡെര്‍ ചെയ്തു. 12 ദിവസങ്ങള്‍ക്ക് ശേഷമാണ് സാധനം വീട്ടിലെത്തുന്നത്. തുറന്നുനോക്കിയപ്പോഴല്ലേ കബളിപ്പിക്കപ്പെട്ട വിവരം താരം അറിയുന്നത്. ആപിള്‍ വാച് പ്രതിക്ഷിച്ച അദ്ദേഹത്തിന് ലഭിച്ചതാകട്ടെ ഒരു കല്ല്.
ഏകദേശം 530 ഡോളര്‍ (ഏകദേശം 40,000 രൂപ) ആണ് നടന്‍
ആപിള്‍ വാച് 6ന് നല്‍കിയത്. തട്ടിപ്പിനിരയായ ബെനിസിയോ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കാരിഫോര്‍ സഹായിക്കാന്‍ വിസമ്മതിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഓര്‍ഡെര്‍ ലഭിച്ച് ഏഴ് ദിവസത്തിനു ശേഷമാണ് അദ്ദേഹം പരാതിപ്പെട്ടത്. അതുകൊണ്ടുതന്നെ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. തുടര്‍ന്ന് നടന്‍ കമ്പനിക്കെതിരെ കേസ് കൊടുത്തുവെന്നും 9ടു5മാക് റിപോര്‍ട് ചെയ്തു.
Keywords: Brazilian actor orders Apple Watch 6 online, gets stone instead, Brazil, News, Business, Report, Media, Cheating, Case, Cine Actor, Cinema, World.