ലുധിയാന: (www.kvartha.com 23.12.2021) പഞ്ചാബിലെ ലുധിയാന കോടതി കെട്ടിടത്തില്‍ സ്‌ഫോടനം. രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോടതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. കോടതി കെട്ടിടത്തില്‍ രണ്ടാംനിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം നടന്നത്. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.
സ്ഫോടനമുണ്ടായതിന് പിന്നാലെ ആറ് നിലകളുള്ള കോടതി കെട്ടിടത്തില്‍ പുക നിറഞ്ഞു. കോടതിയ്ക്ക് പുറത്ത് ജനം തടിച്ചുകൂടി. അതേസമയം സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. കോടതി സമുച്ചയത്തിനുള്ളില്‍ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയെന്നാണ് വിവരം.
പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.
Keywords: News, National, India, Punjab, Court, Police, Bomb Blast, Bomb, Crime, Blast in Ludhiana court complex, 2 dead & 4 injured; high alert in PunjabPunjab: Blast in ludhiana court complex; Reportedly 2 daed, many injured pic.twitter.com/2AaiOLbA7W
— MeghUpdates🚨™ (@MeghBulletin) December 23, 2021