Follow KVARTHA on Google news Follow Us!
ad

രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; 3 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്ന സൂചന നല്‍കി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Alappuzha,BJP,Arrest,SDPI,Custody,Police,Murder,Kerala,
ആലപ്പുഴ:  (www.kvartha.com 28.12.2021)  ബിജെപി ഒബിസി മോര്‍ച സംസ്ഥാന സെക്രടെറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നു സൂചന നല്‍കി പൊലീസ്. ഇവരില്‍ രണ്ടുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച തന്നെ രേഖപ്പെടുത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

  
BJP leader Ranjith Sreenivas murder Case; Three SDPI workers in police custody, Alappuzha, BJP, Arrest, SDPI, Custody, Police, Murder, Kerala.



കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ബെന്‍ഗ്ലൂറുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. അനൂപ്, അഷ്റഫ് എന്നിങ്ങനെ പേരുള്ള കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ അറസ്റ്റാകും ചൊവ്വാഴ്ച രേഖപ്പെടുത്തുക.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണ്. രഞ്ജിത് വധത്തില്‍ ഇതുവരെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാളും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകരും തെളിവു നശിപ്പിക്കല്‍, പ്രതികളെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ്. കൊലപാതകത്തില്‍ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ വിശദാംശം ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് ആലപ്പുഴ പൊലീസ് ചീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് ആലുവ ജില്ലാ പ്രചാരകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി സംവദേശി കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ വി ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതിയായ മുരുകേശനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചത് അനീഷ് ആണെന്നാണ് പൊലീസ് പറഞ്ഞത്. ആലുവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ശാന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. 

BJP leader Ranjith Sreenivas murder Case; Three SDPI workers in police custody, Alappuzha, BJP, Arrest, SDPI, Custody, Police, Murder, Kerala

ശാനിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയിലടക്കം ആര്‍ എസ് എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ശാന്‍ വധക്കേസില്‍ മുഖ്യ പ്രതികളടക്കമുള്ളവര്‍ പിടിയിലായിക്കഴിഞ്ഞു. ഇനി ഗൂഢാലോചനയില്‍ പങ്കാളികളായ ചിലര്‍ മാത്രമാണ് അറസ്റ്റിലാകാനുള്ളതെന്നും പൊലീസ് പറഞ്ഞിരുന്നു.

Keywords: BJP leader Ranjith Sreenivas murder Case; Three SDPI workers in police custody, Alappuzha, BJP, Arrest, SDPI, Custody, Police, Murder, Kerala.

Post a Comment