വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അയല്‍ രാജ്യങ്ങള്‍ക്കു സമീപമാണ് ഇന്‍ഡ്യ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ ലൊസാഞ്ചലസിന്റെ മേയറായ ഗാര്‍സെറ്റി, പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തന്‍ കൂടിയാണ്. ഇന്‍ഡ്യയിലേക്കുള്ള യുഎസ് അംബാസഡറായി നിയമിതനാകുന്ന കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെ:
'വെല്ലുവിളി നിറഞ്ഞ രാജ്യങ്ങളാണ് ഇന്‍ഡ്യയ്ക്കു ചുറ്റും. അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ യുഎസ് നല്‍കുന്ന സഹായം ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഡ്യയുടെ അഖണ്ഡത സംരക്ഷിക്കുന്നതിനായും പ്രവര്‍ത്തിക്കും. വിവരങ്ങളുടെ കൈമാറ്റം, തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ തന്ത്രപ്രധാന കാര്യങ്ങളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കും. ഇന്‍ഡ്യന്‍ വംശജരായ 40 ലക്ഷം ആളുകളാണു യുഎസിലുള്ളത്. ഇതാണ് ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണി.
ആയിരക്കണക്കിന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളും, പതിനായിരക്കണക്കിന് ജീവനക്കാരും യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ ബഹുമാനമായിരിക്കും ഇന്‍ഡ്യ യുഎസ് ബന്ധത്തിന്റെ അടിത്തറ' എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി, ഇന്‍ഡ്യന്‍ സാംസ്‌കാരിക, മത ചരിത്രം എന്ന വിഷയത്തില്‍ ബിരുദം നേടിയിട്ടുള്ള ആളാണു ഗാര്‍സെറ്റി.
Keywords: 'Bedrock Of Partnership': Biden's Envoy Pick On Indian Diaspora, Students, Washington, News, Politics, Protection, Students, World.