Follow KVARTHA on Google news Follow Us!
ad

ബി ജെ പിക്കെതിരെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് സമാജ് വാദി പാര്‍ടി എം പി ജയ ബചന്‍; സംഭവം ഐശ്വര്യാ റായ് ബചനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Actress,Rajya Sabha,Parliament,Aishwarya Rai,National,Cinema,
ന്യൂഡെല്‍ഹി: (www.kvartha.com 20.12.2021) ബി ജെ പിയ്ക്കെതിരെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് സമാജ് വാദി പാര്‍ടി എം പി ജയ ബചന്‍. ബി ജെ പിയുടെ മോശം ദിവസങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജയ രാജ്യസഭയില്‍ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടി ഐശ്വര്യാ റായ് ബചനെ ഡെല്‍ഹിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ജയ ബി ജെ പിയ്ക്കെതിരെ പൊട്ടിത്തെറിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Bahu Aishwarya grilled by ED over Panama Papers case, Jaya Bachchan loses cool in Parliament,  New Delhi, News, Politics, Actress, Rajya Sabha, Parliament, Aishwarya Rai, National, Cinema

മയക്കുമരുന്ന് നിയന്ത്രണ ബിലു(Bill) മായി ബന്ധപ്പെട്ട ചര്‍ചകള്‍ക്കിടെയായിരുന്നു രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആര്‍ക്കെതിരെയും പ്രത്യക്ഷമായി ഒന്നും പറയാതിരുന്ന ജയ ഭരണപക്ഷത്തെ ആക്രമിച്ചാണ് സംസാരിച്ചത്. സ്പീകെര്‍ തന്റെ പരാതികള്‍ കേള്‍ക്കുന്നില്ലെന്നും ജയ ആരോപിച്ചു.

ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി ജെ പി എം പി രാകേഷ് സിന്‍ഹ ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് വാക്പോര് ആരംഭിച്ചത്. നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്നും ജയ ഭരണപക്ഷത്തിന് നേരെ നോക്കി പറഞ്ഞു.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഭയില്‍ ഉയര്‍ന്നതായി ജയ ബചന്‍ സ്പീകെറോട് പരാതിപ്പെടുകയും ചെയ്തു. താന്‍ ആര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ ബചന്‍ പറഞ്ഞു. ജയ ബചനും ഭരണപക്ഷ എംപി മാരും തമ്മിലുള്ള വാക്പോരിനെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തില്‍ സഭ നേരത്തെ പിരിഞ്ഞു.

'പനാമ പേപെറു'കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ ഡി ഐശ്വര്യയെ ചോദ്യം ചെയ്തത് എന്നാണ് അറിയുന്നത്. വിദേശരാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ചാണ് ഐശ്വര്യയോട് ഇ ഡി വിവരങ്ങള്‍ ആരാഞ്ഞതെന്നാണ് വിവരം. ബോളിവുഡ് താരം അമിതാഭ് ബചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യക്ക് മുന്‍പ് രണ്ടുതവണ ഇ ഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ താരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

വിദേശ നാണയവിനിമയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ 2017-ലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 2004 മുതലുള്ള വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബചന്‍ കുടുംബത്തിന് ഇ ഡി നോടിസ് അയച്ചിരുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടെ തനിക്ക് ലഭിച്ച വിദേശവരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഐശ്വര്യ ഇതിനകം തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാക്കിയെന്നാണ് വിവരം.

Keywords: Bahu Aishwarya grilled by ED over Panama Papers case, Jaya Bachchan loses cool in Parliament,  New Delhi, News, Politics, Actress, Rajya Sabha, Parliament, Aishwarya Rai, National, Cinema.


Post a Comment