സംസ്ഥാനത്തെ ഓടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധന ന്യായമായ ആവശ്യമാണെന്ന് ഗതാഗതമന്ത്രി
Dec 29, 2021, 16:34 IST
തിരുവനന്തപുരം: (www.kvartha.com 29.12.2021) രാത്രി മുതല്‍ തുടങ്ങാനിരുന്ന സംസ്ഥാനത്തെ ഓടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സര്‍കാര്‍ അനുഭാവപൂര്‍വം ആവശ്യങ്ങള്‍ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവച്ചതെന്ന് സംയുക്ത ഓടോ- ടാക്‌സി യൂനിയന്‍ വ്യക്തമാക്കി.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. നിരക്ക് വര്‍ധന ന്യായമായ ആവശ്യമാണെന്ന് തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഗതാഗതമന്ത്രി പറഞ്ഞു.
ഓടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. 5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം സമരക്കാര്‍ ഉന്നയിച്ചു. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓടോ -ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ യൂനിയനുകള്‍ ആവശ്യം ഉന്നയിച്ചത്.
യൂനിയനുകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ രാമചന്ദ്രന്‍ കമിറ്റിയെ സര്‍കാര്‍ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപോര്‍ട് നല്‍കണം. ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും മൂന്ന് വര്‍ഷം മുന്‍പത്തെ നിരക്കില്‍ സെര്‍വീസ് നടത്താനാകില്ലെന്നും തൊഴിലാളി സംഘടനകള്‍ സര്‍കാരിനെ അറിയിച്ചു.
ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാകേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ഓടോ- ടാക്സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.