ടൂറിസം വകുപ്പ്, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കിയാല്‍, കാനനൂര്‍ റോടറി എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനം. ഇതിന്റെ ഭാഗമായി അമേരിക, യു എ ഇ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം രംഗത്ത് ശ്രദ്ധേയനായ ഡേവിഡ് ബൗചര്‍ കേരളത്തിലെത്തുകയും ചര്‍ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. നിലവില്‍ യു എ ഇ യില്‍ ആസ്റ്റര്‍ ഗ്രൂപിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടത്തപ്പെടുന്നത്.
'കേരളത്തിന്റെ പ്രകൃതി ഭംഗിയുടേയും, സാംസ്‌കാരിക പൈതൃകത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ ഇവിടത്തെ ചികിത്സാ മേഖലയുടെ ഉന്നത നിലവാരവും, കുറഞ്ഞ ചെലവും ലോകത്തിന്റെ ശ്രദ്ധയില്‍ എത്തേണ്ടതുണ്ട്, ഇത് കണ്ണൂര്‍ ഉള്‍പെടുന്ന ഉത്തര കേരളത്തിന്റെ പൊതു ടൂറിസം മേഖലയ്ക്കും ഹെല്‍ത് ടൂറിസത്തിനും ഗുണകരമാകും' - ഡേവിഡ് ബൗചര്‍ പറഞ്ഞു.
'അമേരിക ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഉത്തര കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് പൊതുവെ കുറവാണ്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മെഡികല്‍ ജേര്‍ണലുകള്‍, ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍, സര്‍കാര്‍ പ്രതിനിധികള്‍, ഹെല്‍ത് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുതലായവരെ മലബാറിലേക്ക് നേരിട്ട് എത്തിക്കുകയും, ഇവിടത്തെ ടൂറിസം മേഖലയുടെ വളര്‍ചയ്ക്കുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡേവിഡ് ബൗചറിന്റെ നിര്‍ദേശം പരിഗണിച്ച് കണ്ണൂര്‍-കാസർകോട് ഉള്‍പെടുന്ന ഉത്തര മലബാറിന്റെ പ്രകൃതി ഭംഗി, ചരിത്രപരമായ സവിശേഷതകള്‍, കാലാവസ്ഥ, ചെലവ് കുറഞ്ഞതും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യ പരിപാലനം, സാംസ്‌കാരിക മികവ്, പാരമ്പര്യ കലാമേഖലകള്‍, സവിശേഷമായ ഭക്ഷണ പാരമ്പര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ടൂറിസം വികസന പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതെന്ന് ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
ഇത്തരം പദ്ധതികള്‍ പുരോഗമിക്കുന്നതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് അവരുടെ സാംസ്‌കാരികമായ സവിശേഷതകള്‍ക്കനുസരിച്ചുള്ള ആതിഥേയത്വ രീതികളില്‍ പരിശീലനം നല്‍കാനുള്ള നടപടികളും സ്വീകരിക്കും. ആശുപത്രികള്‍, ടൂറിസം സ്ഥാപനങ്ങള്‍, റിസോര്‍ടുകള്‍, ഹോം സ്‌റ്റേകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മുതലായവര്‍ക്കെല്ലാം ഇതിനാവശ്യമായ പരിശീലനം നല്‍കുമെന്നും ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.
വാർത്താസമ്മേളനത്തില്‍ ആസ്റ്റർ ഗ്രൂപ് ചീഫ് ഓഫ് സെർവീസ് എക്സലൻസ് ഡേവിഡ് ബൗചർ, ആസ്റ്റർ മിംസ് കണ്ണൂർ സി എം എസ് ഡോ. സൂരജ് കെ എം, കേരള ടുറിസം ഡയറക്ടർ പ്രശാന്ത് വാസുദേവ്, കാനനൂർ റോടറി ക്ലബ് സെക്രടറി ഡോ. ജോസഫ് ബെനെവൻ, ആസ്റ്റർ മിംസ് കണ്ണൂർ പബ്ലിക് റിലേഷൻ ഹെഡ് നസീർ അഹ്‌മദ് സി പി, കണ്ണൂർ എ ജി എം ഓപറേഷൻസ് വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kannur, Top-Headlines, Hospital, Tourism, South, UAE, America, Country, Government, Press meet, Aster Mims, Aster Mims launched action plan to take Kannur to the forefront of global tourism.
< !- START disable copy paste -->