Follow KVARTHA on Google news Follow Us!
ad

വൈദ്യുതി ബിൽ വാങ്ങാനെത്തിയ എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഒമ്പത് വർഷം കഠിന തടവും പിഴയും വിധിച്ചു; നിർണായക തെളിവായി വസ്ത്രങ്ങൾ

Assault case; Young man sentenced to nine years in prison and fine#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 27.12.2021) വൈദ്യുതി ബിൽ വാങ്ങാനെത്തിയ എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഒമ്പത് വർഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ജില്ലയിലെ സുരേഷിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ പെൺക്കുട്ടിക്ക് നൽകണം.

Assault case; Young man sentenced to nine years in prison and fine

2015 ഫെബ്രുവരി 16 രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി താമസിക്കുന്ന വീടിൻ്റെ താഴത്തെ നിലയിൽ സുരേഷിന്റെ ബന്ധുവാണ് താമസിച്ചിരുന്നത്‌. വൈദ്യുതി ബിൽ വന്നെങ്കിൽ വാങ്ങി കൊണ്ട് വരാൻ പെൺകുട്ടിയെ താഴത്തെ നിലയിലേക്ക് അയച്ചിരുന്നുവെന്നും ഈ സമയം സുരേഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇയാൾ കുട്ടിയെ എടുത്ത് അകത്തുള്ള മുറിയിൽ കൊണ്ട് പോയി തൻ്റെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയും കുട്ടിയുടെ അടിവസ്ത്രം ഊരുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തുവെന്നാണ് കേസ്.

കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി വിട്ടില്ലെന്നും തുടർന്ന് കുട്ടി ബഹളം വെച്ച് ഇയാളെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയും കുട്ടി ഓടിച്ചെന്ന് അമ്മയോട് വിവരം പറയുകയും വീട്ടുകാർ ഉടനെ പൊലീസിൽ പരാതി നൽകുകയും ആയിരുന്നുവെന്നാണ് കേസ് റിപോർട്. സുരേഷിനെ ഉടനെ പൊലീസ് അറസ്റ്റും ചെയ്തു. ഇയാൾ ആ സമയത്ത് ധരിച്ചിരുന്നതായി പറയുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരുന്നു. ഈ വസ്ത്രത്തിൽ ബീജത്തിൻ്റെ അംശം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പേരുർക്കട എസ് ഐയായിരുന്ന വി സൈജുനാഥാണ് കേസ് അന്വേഷിച്ചത്. സർകാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.

Keywords: Kerala, News, Thiruvananthapuram, Top-Headlines, Molestation attempt, Case, Police, Minor girls, Complaint, Case, Arrest, Assault case; Young man sentenced to nine years in prison and fine.
< !- START disable copy paste -->

Post a Comment