ന്യൂഡെല്‍ഹി: (www.kvartha.com 30.12.2021) യു പി തെരഞ്ഞെടുപ്പ് നീട്ടിവെക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമിഷണര്‍ സുശീല്‍ ചന്ദ്ര. തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടെന്ന് വിവിധ രാഷ്ട്രീയപാര്‍ടികള്‍ അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണമായും കോവിഡ് പ്രോടോകോള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക. ജനുവരി അഞ്ചിന് സമ്പൂര്‍ണ വോടെര്‍പട്ടിക പ്രസിദ്ധീകരിക്കും.
എല്ലാ ബൂതുകളിലും വിവിപാറ്റ് മെഷിനുകളായിരിക്കും സ്ഥാപിക്കുക. ഒരു ലക്ഷത്തോളം ബൂതുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും. ബൂതുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11,000 ബൂതുകളായിരിക്കും പുതുതായി കൂട്ടിച്ചേര്‍ക്കുക. വോടിങ് സമയവും ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെയായിരിക്കും വോടെടുപ്പ്.
യു പിയിലെ പോളിങ് ശതമാനം ഉയര്‍ത്തുന്നതിലും ശ്രദ്ധയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് കമിഷണര്‍ അറിയിച്ചു.

Keywords: All parties in favour of holding UP polls on time following covid protocol, says EC, New Delhi, News, Politics, Election Commission, Voters, National.