തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവില്‍ കഴിയുന്ന സ്ത്രീയും ബാബു എന്ന ആളും മദ്യപിച്ച ശേഷം വാക്കുതര്‍ക്കമുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തര്‍ക്കത്തിനിടെ സ്ത്രീയെ ബാബു ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ആളുകളെ ആക്രോശിച്ചും കത്തിവീശിയും ഓടിച്ചു. ഇതിനിടെ നഗ്‌നതാ പ്രദര്‍ശനവും നടത്തുകയുണ്ടായെന്നും കൂടിനിന്നവര്‍ പറയുന്നു.
പൊലീസ് കണ്‍ട്രോള്‍ റൂമിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും വിളിച്ച് വിവരം പറഞ്ഞിട്ടും ഏറെ സമയത്തിന് ശേഷമാണ് നഗരമധ്യത്തില്‍ നടക്കുന്ന അക്രമം തടയാന്‍ കണ്‍ട്രോള്‍ റൂം പൊലീസ് എത്തിയതെന്നും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. അക്രമം തടയാനോ ഇയാളെ പിടിച്ചുകൊണ്ടുപോകാനോ പൊലീസ് ആദ്യം ശ്രമിച്ചില്ലെന്ന് ഇവര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഇവിടെ ഗതാഗതസ്തംഭനമുണ്ടായി.
വീണ്ടും ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈകില്‍ പൊലീസുകാര്‍ എത്തിയിട്ടും ഒരാള്‍ മാത്രമാണ് അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചത്. എന്തിനാണ് ഇതിനൊക്കെ പൊലീസിനെ വിളിക്കുന്നതെന്നായിരുന്നു വന്ന ഒരു പൊലീസുകാരന്റെ ചോദ്യം. തുടര്‍ന്ന് നാട്ടുകാര്‍ ബഹളംവെച്ചതോടെയാണ് അക്രമിയെ പിടിച്ച് ഓടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയതെന്നും കൂടിനിന്നവര്‍ പറയുന്നു.
Keywords: Alcohol addict man violence in Kottayam city, Kottayam, News, Local News, Attack, Police, Hospital, Injury, Kerala.