Follow KVARTHA on Google news Follow Us!
ad

എസ് ഡി പി ഐ നേതാവ് കെ എസ് ശാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 5 പേര്‍കൂടി കസ്റ്റഡിയിലെന്ന് സൂചന; പിടിയിലായവരില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരും?

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Alappuzha,News,Politics,Murder case,Police,Custody,Conspiracy,Kerala,
ആലപ്പുഴ: (www.kvartha.com 24.12.2021) എസ് ഡി പി ഐ നേതാവ് കെ എസ് ശാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര്‍കൂടി കസ്റ്റഡിയിലെന്നു സൂചന. ഇവര്‍ അഞ്ചുപേരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Alappuzha Shan murder case: All five accused taken into custody suggests reports, Alappuzha, News, Politics, Murder case, Police, Custody, Conspiracy, Kerala

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയില്‍ ഉള്‍പെട്ട ഒരാളുമാണ് കസ്റ്റഡിയിലായതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊലയാളി സംഘത്തില്‍പെട്ട മണ്ണഞ്ചേരി സ്വദേശി അതുല്‍, ഗൂഢാലോചനയില്‍ പങ്കുള്ള ആര്യാട് സ്വദേശി ധനേഷ്, ജിഷ്ണു, അഭിമന്യു, വിഷ്ണു എന്നിവരും കസ്റ്റഡിയിലായവരില്‍ ഉള്‍പെടുന്നു.

കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കേസില്‍ രണ്ടു പേര്‍ വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലായിരുന്നു. ചാലക്കുടി താലൂക് ആര്‍ എസ് എസ് ബൗദ്ധിക് പ്രമുഖ് കെ ടി സുരേഷ് (49), ഉമേഷ് (27) എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാനെ ഒരു സംഘം വെട്ടിയത്. സ്‌കൂടെറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാറില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ശാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.

ശാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ആറരയോടെ ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: Alappuzha Shan murder case: All five accused taken into custody suggests reports, Alappuzha, News, Politics, Murder case, Police, Custody, Conspiracy, Kerala.


Post a Comment