താലിബാൻ തിരയുന്നതിനാൽ പലരും കുടുംബത്തോടൊപ്പം അഫ്ഗാനിസ്താനിൽ ഒളിച്ചിരിക്കുകയാണെന്ന് വിവിധ ബ്രിടീഷ് മാധ്യമങ്ങൾ റിപോർട് ചെയ്തു. ബ്രിടീഷ് സൈന്യത്തെ സഹായിച്ചവരെ സുരക്ഷിതമായി ബ്രിടനിലേക്ക് മാറ്റുന്നതിനായി രൂപീകരിച്ച അഫ്ഗാൻ റീലോകേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസി (എ ആർ എ പി) പദ്ധതിയുടെ കീഴിൽ യുകെയിൽ പുനരധിവാസത്തിന് അർഹതയുണ്ടായിട്ടും ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യത്ത് മരണഭീതിയിൽ കഴിയുന്നതായാണ് വിവരം. ബ്രിടീഷ് പദ്ധതി ഫലപ്രദമല്ലാത്തതിനാലും ആയിരക്കണക്കിന് ആളുകളുടെ പ്രതികരണം ലഭിക്കാത്തതിനാലുമാണ് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവേണ്ടി വന്നതെന്ന് ജോണി മെർസർ പറഞ്ഞു.
ഓഗസ്റ്റ് പകുതിയോടെ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതോടെയാണ് ഇവർ കുടുങ്ങിയത്. മുൻ സർകാർ, സൈനിക ഉദ്യോഗസ്ഥരായ നൂറിലധികം പേരെ താലിബാൻ കൊലപ്പെടുത്തിയെന്ന ഹ്യൂമൻ റൈറ്റ്‌സ് വാചിന്റെ റിപോർട് അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെയാണ് ആയിരക്കണക്കിന് പേർ മരണഭയത്തോടെ കഴിയുകയാണെന്ന വിവരവും റിപോർട് ചെയ്യപ്പെടുന്നത്.
Keywords: Afghans who helped UK forces fight Taliban still stuck in Afghanistan, Kerala, News, International, Top-Headlines, Kabul, Afghanistan, British, Government, Family, Human- rights, Report.