കൊച്ചി: (www.kvartha.com 13.12.2021) നടനും മിമിക്രി താരവുമായ സിന്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അന്തരിച്ച നടന്‍ സൈനുദ്ദീന്റെ മകനാണ് സിനില്‍ സൈനുദ്ദീന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.
സിനില്‍ സൈനുദ്ദീന്റെ വിവാഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. തന്റെ വിവാഹ ചിത്രങ്ങള്‍ സിനില്‍ സൈനുദ്ദീന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ടു ലെറ്റ് അമ്പാടി ടാകീസ് എന്ന ചിത്രത്തിലൂടെയാണ് സിനില്‍ സിനിമയിലേക്ക് എത്തിയത്. പറവ, കോണ്ടസ, ജോസഫ്, ഹാപി സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ ചിത്രം 'വെള്ളം' അടക്കമുള്ളവയില്‍ സിനില്‍ സൈനുദ്ദീന്‍ അഭിനയിച്ചിട്ടുണ്ട്. 'എതിരെ' എന്ന ചിത്രമാണ് സിനില്‍ സൈനുദ്ദീന്‍ അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ അറിയിച്ചത്.