Follow KVARTHA on Google news Follow Us!
ad

തമിഴ് നടന്‍ വിക്രമിന് കോവിഡ് സ്ഥിരീകരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Cine Actor,COVID-19,Cinema,National,
ചെന്നൈ: (www.kvartha.com 16.12.2021) തമിഴ് നടന്‍ വിക്രമിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ താരം ക്വാറന്റൈനില്‍ കഴിയുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

മഹാന്‍, കോബ്ര, ധ്രുവ നച്ചത്തിരം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ നാല് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിക്രം. അതിനിടെയാണ് കോവിഡ് പിടിപെട്ടത്.

Actor Vikram tests positive for coronavirus, Chennai, News, Cine Actor, COVID-19, Cinema, National

നേരത്തെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകന്‍ കോവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Keywords: Actor Vikram tests positive for coronavirus, Chennai, News, Cine Actor, COVID-19, Cinema, National.

Post a Comment