Follow KVARTHA on Google news Follow Us!
ad

വിവാഹ വാഗ്ദാനം നല്‍കി 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 50,000 പിഴയും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Molestation,Accused,Jail,Court,Kerala,
തിരുവനന്തപുരം: (www.kvartha.com 22.12.2021) വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിയിലുള്ള 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 50,000 പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. വള്ളക്കടവ് സ്വദേശി അശ്വിന്‍ ബിജു (23)വിനെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം.

Accused sentenced to 25 years' rigorous imprisonment and fined Rs 50,000 for raping 10th class girl after promising marriage, Thiruvananthapuram, News, Molestation, Accused, Jail, Court, Kerala

2017, 2018 കാലഘട്ടങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ഇട്ട് വിവാഹ വാഗ്ദാനം നടത്തി പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യുഷന്‍ കേസ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.

ഇരയായ കുട്ടി വഴങ്ങാത്തതിനാല്‍ പ്രതി മര്‍ദിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ വാദിച്ചു. കുട്ടിയുടെ സ്വര്‍ണ ഏലസും പൈസയും വരെ പ്രതി കൈക്കലാക്കി. ഈ ഏലസ് പ്രതി ചാലയിലുള്ള സ്വര്‍ണക്കടയില്‍ വില്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് കുട്ടി അറിയുന്നത്.

പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട് എ സിയായിരുന്ന ജെ കെ ദിനില്‍, സി ഐ അജി ചന്ദ്രന്‍ നായര്‍ എന്നിവരാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. പ്രതി ജയിലില്‍ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.

Keywords: Accused sentenced to 25 years' rigorous imprisonment and fined Rs 50,000 for raping 10th class girl after promising marriage, Thiruvananthapuram, News, Molestation, Accused, Jail, Court, Kerala.

Post a Comment