Follow KVARTHA on Google news Follow Us!
ad

16 കാരിയെ വായില്‍ തുണികെട്ടി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

Thiruvananthapuram,News,Molestation,Jail,Accused,Kerala,
തിരുവനന്തപുരം: (www.kvartha.com 21.12.2021) പതിനാറുകാരിയെ വായില്‍ തുണികെട്ടി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക പരാതിക്കാരിയായ പെണ്‍ക്കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വലിയതുറ സ്വദേശി സുനില്‍ അല്‍ഫോണ്‍സി(32) നെയാണ് കോടതി ശിക്ഷിച്ചത്.

Accused jailed for 30 years, fined Rs 1 lakh for molesting 16 - year - old girl, Thiruvananthapuram, News, Molestation, Jail, Accused, Kerala

പതിനാറുകാരിയുടെ വായില്‍ തുണി കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് സുനില്‍. 2014 ഫെബ്രുവരി 26 ന്, പനി ബാധിച്ച പെണ്‍കുട്ടി വലിയതുറ ആശുപത്രിയില്‍ ചികികിത്സയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസികൂടെര്‍ ആര്‍ എസ് വിജയ് മോഹന്‍ ആണ് ഹാജരായത്.

Keywords: Accused jailed for 30 years, fined Rs 1 lakh for molesting 16 - year - old girl, Thiruvananthapuram, News, Molestation, Jail, Accused, Kerala.

Post a Comment