തിരുവനന്തപുരം: (www.kvartha.com 28.12.2021) വി കെയര്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന രണ്ട് രൂപയ്ക്ക് ഒരു ഗ്ലാസ് കുടിവെള്ളം എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരത്ത് സെക്രെടറിയേറ്റിനു സമീപം മാധ്യമ പ്രവര്‍ത്തക
നും എഴുത്തുകാരനുമായ കല്ലടനാരായണപിള്ള ഉദ് ഘാടനം നിര്‍വഹിച്ചു. പ്രധാനമായും യാത്രക്കാരെ ഉദ്ദേശിച്ചു ചെയ്യുന്ന സ്‌കീം രണ്ടു രൂപയ്ക്ക് ഒരു ഗ്ലാസ് കുടിവെള്ളവും അഞ്ചു രൂപയ്ക്ക് ഒരു ലിറ്റെര്‍ വെള്ളവും ലഭിക്കും.
എല്ലാ ജില്ലകളിലും പ്രധാനകേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കമ്പനിയുടെ സി ഇ ഒ അമല്‍ദേവ് ടെക്നികല്‍ ടീമിന്റെ മേധാവി എസ് സുബീഷ് എന്നിവര്‍ പറഞ്ഞു. www(dot)2Rswater(dot)com.
Keywords: A glass of drinking water for 2 rupees; A liter of water for 5 rupees, Thiruvananthapuram, News, Drinking Water, Inauguration, Secretariat, Media, Kerala.