ശ്രീനഗര്‍: (www.kvartha.com 30.12.2021) ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചതായി സുരക്ഷാസേന. ജെയ്‌ഷെ -ഇ-മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായിരുന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. അനന്തനാഗ്, കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.
കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് സുരക്ഷാസേന പറഞ്ഞു. പരിശോധനയ്ക്കിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിവച്ചുവെന്നും തുടര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തെന്നാണ് വിവരം.