Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 415; ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Report,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com 25.12.2021) രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 415 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 115 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്- 108. 

ഡെല്‍ഹിയാണ് രണ്ടാമത് - 79. ഗുജറാതില്‍ 43, തെലങ്കാന- 38, കേരളം-37, തമിഴ്നാട്-34 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകളുടെ എണ്ണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ റിപോര്‍ട് ചെയ്തിട്ടില്ല.

415 Omicron Cases In India, 115 Recovered; Highest In Maharashtra, New Delhi, News, Health, Health and Fitness, Report, Trending, Nationa

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കഴിയുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. പല സംസ്ഥാനങ്ങളിലും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കൂടി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുമണിവരെയും ഹരിയാനയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുമാണ് നിയന്ത്രണം. വാക്സിനെടുക്കാത്തവര്‍ക്കു ജനുവരി ഒന്നു മുതല്‍ പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്നും ഹരിയാന സര്‍കാര്‍ അറിയിച്ചു.

യുപിയില്‍ ശനിയാഴ്ച കര്‍ഫ്യു പ്രാബല്യത്തിലാകും. സമയം രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ. ഗുജറാതിലെ എട്ടു നഗരങ്ങളില്‍ കര്‍ഫ്യൂ രണ്ടു മണിക്കൂര്‍ നീട്ടി രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാക്കി.

Keywords: 415 Omicron Cases In India, 115 Recovered; Highest In Maharashtra, New Delhi, News, Health, Health and Fitness, Report, Trending, National.

Post a Comment