Follow KVARTHA on Google news Follow Us!
ad

മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയില്‍വേ പാലത്തിന് കേടുപാട്; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട 3 തീവണ്ടികള്‍ റദ്ദാക്കി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Train,Cancelled,Christmas,National,Passengers,
ചെന്നൈ: (www.kvartha.com 24.12.2021) ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്നു തീവണ്ടികള്‍ റദ്ദാക്കി. ആര്‍കോണം കാട്പാടി റെയില്‍വേ സെക്ഷനില്‍ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയില്‍വേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് തീവണ്ടികള്‍ റദ്ദാക്കിയത്. മന്‍ഗ്ലൂറു എക്‌സ്പ്രസ് (12685), തിരുവനന്തപുരം എക്‌സ്പ്രസ് (12695), മന്‍ഗ്ലൂറു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

3 trains from Chennai to Kerala cancelled, Chennai, News, Train, Cancelled, Christmas, National, Passengers

ശനിയാഴ്ച മന്‍ഗ്ലൂറുവില്‍നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്‌സ്പ്രസ് (12686), ആലപ്പുഴയില്‍ നിന്നുള്ള ആലപ്പി എക്‌സ്പ്രസ് (22640) എന്നീ തീവണ്ടികളും റദ്ദാക്കി. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റു തീവണ്ടി സെര്‍വീസുകളെക്കുറിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കല്‍ ക്രിസ്മസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കും.

Keywords: 3 trains from Chennai to Kerala cancelled, Chennai, News, Train, Cancelled, Christmas, National, Passengers.


Post a Comment